വേട്ടയാടപ്പെട്ടവർ വേട്ടക്കാരാവുമ്പോൾ; നൈറ്റ് ഡ്രൈവ് 11-ന്

നൈറ്റ് ഡ്രൈവിൽ റോഷനും ഇന്ദ്രജിത്തും | Photo: https://www.facebook.com/vysakh.film.director/photos
നൈറ്റ് ഡ്രൈവിൽ റോഷനും ഇന്ദ്രജിത്തും | Photo: https://www.facebook.com/vysakh.film.director/photos

മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നൈറ്റ് ഡ്രൈവ് പ്രദർശനത്തിനൊരുങ്ങുന്നു. ഈ മാസം 11-ന് ചിത്രം തിയേറ്ററുകളിലെത്തും.

ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവൻ ഷാജോൺ, സിദ്ദിഖ്, സോഹൻ സീനുലാൽ, ശ്രീവിദ്യ, കൈലാഷ്, അലക്സാണ്ടർ പ്രശാന്ത്, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അഭിലാഷ് പിള്ള രചന നിർവഹിച്ചിരിക്കുന്ന ചിത്രം ത്രില്ലർ ആണ്. ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഛായാ​ഗ്രഹണം ഷാജികുമാർ. പ്രിയ വേണുവും നീറ്റാ പിന്റോയും ചേർന്നാണ് നിർമാണം. സുനിൽ എസ്.പിള്ളയാണ് എഡിറ്റർ. രഞ്ജിൻ രാജ് ആണ് സം​ഗീതം.

Content Highlights: Anna Ben Roshan Mathews Indrajith in Night Drive directed by Vysakh