'മുത്തശ്ശന് എഴുതുമ്പോള്‍ പേടിയുണ്ടായിരുന്നോ?'- വാത്സല്യത്തോടെ അന്ന് എം.ടിയുടെ മറുപടി, 'ഉണ്ടാവും'

മുത്തശ്ശന് എഴുതുമ്പോൾ പേടിയുണ്ടായിരുന്നോ? കൊച്ചുമകന്‍ മാധവിന്റെ നിഷ്കളങ്കമായ ചോദ്യത്തിൽ അതേ നിഷ്കളങ്കതയോടെ എം.ടി. വാസുദേവൻ നായർ മറുപടി പറഞ്ഞു. എല്ലാ എഴുത്തുകാര്‍ക്കും 'വായനക്കാർക്ക് ഇഷ്ടമാവില്ലേ' എന്ന പേടിയുണ്ടാവും. മലയാളത്തിന്റെ ഇതിഹാസ കഥാകാരനല്ല, കൊച്ചുമകന്‍റെ ഓരോ സംശയങ്ങൾക്കും ചെറുപുഞ്ചിരിയോടെ സ്‌നേഹവാത്സല്യങ്ങളോടെ ഉത്തരം പറയുന്ന മുത്തച്ഛനാണ് ഇവിടെ എം.ടി. പറഞ്ഞുകേട്ട ഓരോ കഥകളിലേക്ക് എം.ടിയെ കൊണ്ടുപോകുന്ന മാധവും അത് ഓർത്തെടുത്ത് പങ്കുവെയ്ക്കുന്ന എം.ടിയും. അവരങ്ങനെ മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോൾ മലയാളിക്ക് അത്ര പരിചിതനല്ലാത്തൊരു എം.ടിയെ നമുക്ക് അവിടെ കാണാം. 

Content Highlights: Interview between MT Vasudevan Nair and grand children madhav