മോദി 3.0; നിര്‍മല, അന്നപൂര്‍ണ, അനുപ്രിയ, ശോഭാ... മന്ത്രിസഭയില്‍ ഏഴ് വനിത മന്ത്രിമാര്‍

ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രി സഭയില്‍ ഏഴ് വനിതാ മന്ത്രിമാര്‍. നിര്‍മല സീതരാമന്‍ ക്യാബിനറ്റ് മന്ത്രിയായും അന്നപൂര്‍ണദേവി, അനുപ്രിയ പട്ടേല്‍, ശോഭാ കരന്തലജെ, രക്ഷാ നിഖില്‍ ഖഡ്‌സെ, സാവിത്രി ഠാക്കൂര്‍, നിമുബെന്‍ ബാംഭാനിയ എന്നിവര്‍ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ മോദി സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന നിര്‍മല സീതരാമന്‍ ഇത്തവണയും ധനകാര്യംതന്നെ കൈകാര്യം ചെയ്യുമെന്നാണ് റിപ്പേര്‍ട്ടുകള്‍. തമിഴ്നാട്ടില്‍നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവാണ് നിര്‍മല സീതാരാമന്‍. നേരത്തെ പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ കോഡര്‍മ നിന്നുള്ള എംപിയായ അന്നപൂര്‍ണദേവി പാര്‍ലമെന്റിലെത്തുന്നത് രണ്ടാം തവണയാണ്. മുന്‍ മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്നാദള്‍(എസ്) നേതാവ് അനുപ്രിയ പട്ടേല്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍നിന്ന് ലോക്സഭാംഗമാണ്. കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി. വനിതാ നേതാവ് ശോഭാ കരന്തലജെ ബെംഗളൂരുവില്‍ നിന്ന് ജയിക്കുന്ന ആദ്യ വനിത എംപിയാണ്.
മഹാരാഷ്ട്രയിലെ രാവേര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്കെത്തിയ രക്ഷാ നിഖില്‍ ഖഡ്‌സെ എന്‍സിപി നേതാവ് ഏക്നാഥ് ഖഡ്സെയുടെ മരുമകളാണ്. ഇത് മൂന്നാം തവണയാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പി. വനിതാ നേതാവ് സാവിത്രി ഠാക്കൂറും രണ്ടാം തവണയാണ് ലോക്‌സഭയിലേക്കെത്തുന്നത്. ഗുജറാത്തിലെ ഭാവ്നഗര്‍ മണ്ഡലത്തിലെ ബി.ജെ.പി. എം.പി. നിമുബെന്‍ ബാംബനിയയും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
Content Highlights: Seven women ministers in Modi's new cabinet