കൊടുങ്കാറ്റിലും പതറാതെ ബ്രാൻഡ് മോദി, മൂന്നാംവട്ടത്തിന്റെ അസാമാന്യ മെയ്വഴക്കം

നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്കുശേഷം രജിസ്റ്ററിൽ ഒപ്പുവെക്കുന്നു. Photo: PTI
നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്കുശേഷം രജിസ്റ്ററിൽ ഒപ്പുവെക്കുന്നു. Photo: PTI

രേന്ദ്ര മോദി ഒരു പൊളിറ്റിക്കല്‍ ബ്രാന്‍ഡാണ്. ബി.ജെ.പിയുടെ പെട്ടിയില്‍ വോട്ടുകള്‍ വീഴ്ത്തുന്ന ബ്രാന്‍ഡ്. പാര്‍ട്ടിയുടെ ജനകീയ മുഖം. മോദിയെ മുന്നില്‍ നിര്‍ത്തിയാണ് കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന് പിന്നാലെ വന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും മോദി തന്നെയായിരുന്നു ബി.ജെ.പിയുടെ മുഖം. ആ ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ഇത്തവണയും ബി.ജെ.പി. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ചെറുതായൊന്ന് വിറച്ചെങ്കിലും വിശ്വാസം തെറ്റിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നുവട്ടം പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ പ്രധാനമന്ത്രി. 

1950 സെപ്റ്റംബര്‍ 17-ന് വടക്കന്‍ ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പിന്നാക്ക സാഹചര്യത്തില്‍ ജനിച്ച്, സാധാരണക്കാരനായി വളര്‍ന്ന കുട്ടി നരേന്ദ്രമോദിയായി രാഷ്ട്രീയത്തില്‍ അനിഷേധ്യനായകനായി മാറിയത് ഇച്ഛാശക്തിയുടെ വിജയംകൂടിയാണ്. വ്യക്തമായ ലക്ഷ്യബോധവും അതിനുവേണ്ടി പോരാടാനുള്ള മനസ്സുമാണ് മോദിക്കുമുന്നിലെ കടമ്പകളെ ഇല്ലാതാക്കിയത്. പരമ്പരാഗത ചട്ടക്കൂടിന് പുറത്തേക്ക് ചിന്തിക്കാനും പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയുന്നതാണ് നരേന്ദ്രമോദിയെ മറ്റുള്ള നേതാക്കളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.

Content Highlights: Narendra Modi takes oath for third consecutive term as PM

Continue reading