മോദി 3.0 മന്ത്രിസഭ അധികാരത്തിൽ; 31കാബിനറ്റ് മന്ത്രിമാര്‍, സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാർ

നരേന്ദ്രമോദി, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍.
നരേന്ദ്രമോദി, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം കാബിനറ്റ് റാങ്കുള്ള 30 പേരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും ഉള്‍പ്പെടെ 71 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

രാജ്നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. എന്‍.ഡി.എ.യിലെ സഖ്യകക്ഷികളില്‍നിന്ന് എച്ച്.ഡി. കുമാരസ്വാമിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍നിന്നുള്ള സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.  


 

Content Highlights: narendra modi government oath taking ceremony live update