മുൻപ് 'കാർന്നൊര്' ഇപ്പോൾ 'തന്ത വൈബ്'

തന്തവൈബ് എല്ലാക്കാലത്തുമുണ്ടെന്ന് സംവിധായകൻ ജിയോബേബി. മാതൃഭൂമി അക്ഷരോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജിയോ ബേബി. എ.ആര്‍ റഹ്മാന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അതിനു മുമ്പുള്ള തലമുറ പറയും ഇളയരാജയുടെ പാട്ടുകളാണ് നല്ലതെന്ന്. ജോണ്‍സണ്‍ മാഷിനെ കുറിച്ച് പറയുമ്പോള്‍ ബാബുരാജാണ് നല്ലത് എന്ന് പറയും. അങ്ങനെ ആ ഒരു രീതി എല്ലാക്കാലത്തുമുണ്ട്. പുതിയ ടെക്‌നോളജി വരുമ്പോള്‍ പുതിയ ജനറേഷനൊപ്പം അപ്‌ഡേറ്റഡ് ആയി പോവേണ്ടത് ആവശ്യമാണെന്നും ജിയോ ബേബി പറഞ്ഞു.
 

Content Highlights: jeo baby mbifl