മാതൃഭൂമി സ്വാതന്ത്ര്യസമരത്തോളം പോന്ന വലിയ ചരിത്രത്തിന്റെ ഉടമകള്‍ - മന്ത്രി കെ. രാജന്‍

മലയാളിയുടെ സമരസപ്പെടാത്ത വായനാനുഭവങ്ങള്‍ക്ക് നൂറ് വര്‍ഷമായിരിക്കുന്നു. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തോളം പോന്ന വലിയ ചരിത്രത്തിന്റെ ഉടമകളായി സ്വാതന്ത്ര്യത്തിന്റെ മഹാസമരവീഥികളിലേക്ക് കടക്കുമ്പോള്‍ ഒന്നിനെയും ഭയക്കാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ വലിയൊരു ചരിത്രം മാതൃഭൂമിക്ക് സ്വന്തമാണ്. എല്ലാ പിന്തുണയും സ്‌നേഹപൂര്‍വം അറിയിക്കുന്നു- കെ.രാജന്‍ പറഞ്ഞു. നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമിക്ക് ആശംസകള്‍ അറിയിച്ച് മന്ത്രി കെ.രാജന്‍
 

Content Highlights: Minister K Rajan about the 100 Years of Mathrubhumi