പ്രകാശം നല്‍കുന്ന പത്രം | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | podcast
വായനക്കാരനും എഴുത്തുകാരനും താന്‍ വായിക്കുകയും കൃതികള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പത്രത്തോടുള്ള ബന്ധത്തിനു പുറമേ, ജോലിക്കാരനു താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തോടുള്ള ബന്ധവും എനിക്ക് മാതൃഭൂമിയോടുണ്ട്. ഞാന്‍ മാതൃഭൂമി ദിനപത്രം വായിച്ചു തുടങ്ങുന്നത് എന്നാണെന്നു നല്ല ഓര്‍മയില്ല. എന്നാലും, 1930-ല്‍ ഗാന്ധിജിയുടെ ഐതിഹാസികമായ ദണ്ഡിയാത്രയും അതിനെത്തുടര്‍ന്ന് ഇന്ത്യയാകെ നടന്ന നിയമലംഘന പ്രസ്ഥാനവും അതിനെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈക്കൊണ്ട ഭീകരമര്‍ദനമുറകളും എല്ലാം എന്റെ കിശോര ചേതനയിലേക്കു കടന്നുവന്നത് മാതൃഭൂമിയിലൂടെയാണ്.
എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമിയുടെ 50-ാം വാര്‍ഷികത്തിന് എഴുതിയ ലേഖനത്തില്‍നിന്ന്.
Content Highlights: N. V. Krishna Warrier article mathrubhumi 100 years podcast