ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളെ ലക്ഷ്യംവെച്ചുള്ള സിനിമയല്ല ‘കൊത്ത് ’ -സിബി മലയിൽ

സിബി മലയിൽ | ഫോട്ടോ: ബി. മുരളികൃഷ്ണൻ \ മാതൃഭൂമി
സിബി മലയിൽ | ഫോട്ടോ: ബി. മുരളികൃഷ്ണൻ \ മാതൃഭൂമി

ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ പ്രത്യയശാസ്ത്രത്തെയോ വിമർശിക്കാനോ ഇകഴ്ത്തിക്കാട്ടാനോ ലക്ഷ്യമിട്ടുള്ള സിനിമയല്ല ‘കൊത്ത്’ എന്ന് സംവിധായകൻ സിബി മലയിൽ. രാഷ്ട്രീയക്കൊലപാതകങ്ങൾക്കിടയിൽ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്നങ്ങളാണ് പറയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഴു വർഷത്തിനുശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം 16-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഹേമന്ദ് കുമാറാണ് രചന. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് നിർമാണം.

‘‘പേര് സൂചിപ്പിക്കുന്നതുപോെല വയലൻസ് സിനിമയല്ല കൊത്ത്. ഒരു ഇമോഷണൽ ത്രില്ലറാണ്. എന്റെ കരിയറിലെ മികച്ച സിനിമകളുടെ ഗണത്തിലേക്ക് അടയാളപ്പെടുത്തും. അവസാനം ഞാൻ ചെയ്ത ചില ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കാതെപോയി. നല്ല തിരക്കഥ കിട്ടിയിട്ടേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനം ചെറിയ ഇടവേളയുണ്ടാക്കി.

ഞാൻ കാത്തിരുന്ന രീതിയിലുള്ള എഴുത്തുകാരനാണ് ഹേമന്ദ്. മികച്ച എഴുത്തുകാർ ഉണ്ടായാൽ മാത്രമേ കാലത്തെ അതിജീവിക്കുന്ന സിനിമകൾ ഉണ്ടാവൂ.’’ - സിബി മലയിൽ പറഞ്ഞു.

Content Highlights: siby malayil about kotthu movie asif ali nikhila Vimal roshan mathew