'കൊത്ത്' റിലീസ്; ആസിഫ് അലി നാളെ തിരുവനന്തപുരത്ത്

സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമയുടെ ആഘോഷങ്ങള്‍ക്കായി ആസിഫ് അലി വെള്ളിയാഴ്ച തിരുവനന്തപുരത്തുള്ള മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തുന്നു. വൈകീട്ട് ഏഴ് മണിക്കാണ് ചടങ്ങ്.
വെള്ളിയാഴ്ചയാണ് കൊത്ത് റിലീസ് ചെയ്യുന്നത്. ആസിഫ് അലിയും റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ കൈലാസ് മേനോനാണ്.
എഡിറ്റര്‍ - രതിന്‍ രാധാകൃഷ്ണന്‍, ഛായാഗ്രഹണം -പ്രശാന്ത് രവീന്ദ്രന്‍, പശ്ചാത്തല സംഗീതം -ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - പ്രശാന്ത് മാധവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അഗ്‌നിവേശ്, പ്രൊജക്റ്റ് ഡിസൈനര്‍ -ബാദുഷ, പി ആര്‍ ഒ - ആതിര ദില്‍ജിത്ത്.
Content Highlights: Kotthu Release Asif Ali at mall of travancore