ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' ട്രെയ്‌ലര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതുചരിത്രം കുറിക്കുന്നു

ട്രെയിലറിൽ നിന്ന്
ട്രെയിലറിൽ നിന്ന്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയ്‌ലറിന് ഗംഭീര വരവേല്‍പ്പ്. 24 മണിക്കൂറിനുള്ളില്‍ 15 മില്യണില്‍പ്പരം കാഴ്ചക്കാരും 264കെ ലൈക്കുമാണ് യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്, ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതാണ് 'കൊത്ത'യിലെ ട്രെയ്‌ലര്‍. 

മലയാളത്തിലെ ഒരു സിനിമക്കും ഇതുവരെ ലഭിക്കാത്ത വാന്‍ വരവേല്‍പ്പാണ് 'കിംഗ് ഓഫ് കൊത്ത' കരസ്ഥമാക്കുന്നത്.ചിത്രത്തിന്റെ 'കലാപകാര' എന്ന ഗാനം 6 മില്യണില്‍പ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ആദ്യ സ്ഥാനങ്ങളിലുണ്ട്‌. ചിത്രം ആഗസ്റ്റ് 24-നു ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. 

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 

നിമീഷ് രവിയാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.


 

Content Highlights: King of Kotha Trailer, Dulquer Salmaan, Abhilash Joshy, YouTube trending list, million views