പ്രീ ബുക്കിംഗിൽ കേരളത്തിൽ നിന്നുമാത്രം മൂന്നുകോടി, കെജിഎഫിനെ മലർത്തിയടിച്ച് കൊത്തയിലെ രാജാവ്

ദുൽഖർ സൽമാൻ | ഫോട്ടോ: അറേഞ്ച്ഡ്
ദുൽഖർ സൽമാൻ | ഫോട്ടോ: അറേഞ്ച്ഡ്

മലയാള സിനിമാ ചരിത്രത്തിൽ പ്രീ ബുക്കിം​ഗ് ബിസിനസ് കണക്കുകളിൽ ഏറ്റവും ഉയർന്ന തുക കരസ്ഥമാക്കിയ ചിത്രമായി കിംഗ് ഓഫ് കൊത്ത. മൂന്നു കോടിയില്പരം തുകയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് മാത്രം കിംഗ് ഓഫ് കൊത്ത സ്വന്തമാക്കിയത്. ലോകവ്യാപകമായി ആറു കോടിയിൽപ്പരമാണ് ചിത്രം ഇതിനകം നേടിയത്.

നേരത്തെ കെ ജി എഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോർഡ് തിരുത്തിക്കുറിച്ച് കിംഗ് ഓഫ് കൊത്ത വ്യാഴാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തിൽ മാത്രം  അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. മാസ്സും ആക്ഷനും  കെട്ടുറപ്പുള്ള കഥയും കഥാപാത്രങ്ങളും മികവാർന്ന സംഗീതവും സാങ്കേതിക മികവും മിന്നുന്ന പ്രകടനങ്ങളും തിയേറ്ററിൽ തീപ്പൊരിപ്പാറിക്കുമെന്നാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്. 

സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റു വില്പന ഇപ്പോഴും ട്രെൻഡിൽ കുതിക്കുമ്പോൾ ബുക്ക് മൈ ഷോയിൽ ഒരു ലക്ഷത്തിൽപ്പരം ലൈക്കുകളും ചിത്രം സ്വന്തമാക്കി. ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. 

സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Content Highlights: king of kotha collected 3 crores in pre booking sale, dulquer salmaan and abhilash joshiy