ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത

ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രചാരണം വെള്ളിയാഴ്ച ചെന്നൈ എക്സ്പ്രസ്സ് അവന്യൂ മാളിൽ നടന്നു. വർണാഭമായ വരവേൽപ്പാണ് ദുൽഖർ സൽമാനും കിംഗ് ഓഫ് കൊത്തക്കും ജനങ്ങൾ നൽകിയത്. കലാപക്കാരാ ഗാനത്തിന് ചുവടുവെയ്ക്കുകയും തന്റെ പ്രിയ താരം സൂര്യയുടെ സിനിമയിലെ ഗാനവുമൊക്കെ പാടിയ ദുൽഖർ അക്ഷരാർത്ഥത്തിൽ ആരാധകരെ ആഹ്ലാദംകൊള്ളിച്ചു.
ചിത്രത്തിന്റെ കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകിട്ട് ആറു മണിക്കാണ് നടക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചത് മുതൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ് കിംഗ് ഓഫ് കൊത്ത. അന്യഭാഷാ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പോലും ആദ്യ ദിനത്തിന്റെ റിപ്പോർട്ടിനു ശേഷമാണ് അഡിഷണൽ ഷോകൾ ആരംഭിക്കുന്നത്. കിംഗ് ഓഫ് കൊത്തക്ക് ആദ്യ ദിനങ്ങളിലെ നോർമൽ ഷോകൾ ഹൗസ്ഫുൾ ആയതിനെ തുടർന്ന് പ്രമുഖ തിയേറ്ററുകൾ രാത്രി അഡിഷണൽ ഷോകൾ ചാർട്ടു ചെയ്തു കഴിഞ്ഞു.
Thank you for this enormous outpouring of love Chennai !! ❤ We are coming to cinemas August 24th ! #KingOfKotha #Chennai #PreRelease #HeartIsFull
Posted by Dulquer Salmaan on Friday, August 18, 2023
ഒരു കോടിയിൽപരം രൂപയുടെ അഡ്വാൻസ് ബുക്കിങ്ങാണ് റിലീസിന് ദിവസങ്ങൾ ശേഷിക്കെ നടന്നത്. ഓഗസ്റ്റ് 24 നു രാവിലെ ഏഴുമണിക്ക് തന്നെ നൂറിൽ പരം ഫാൻസ് ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നച് അഭിലാഷ് ജോഷിയാണ്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
Content Highlights: king of kotha chennai pre release event, dulquer salmaan and abhilash joshiy