ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത'യുടെ മ്യൂസിക് റൈറ്റ്സ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി സോണി മ്യൂസിക്

ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റര്ടെയ്നർ ചിത്രം ''കിംഗ് ഓഫ് കൊത്ത''യുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക് കരസ്ഥമാക്കി. റെക്കോഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാന്‍ റഹ്മാനുമാണ് ഈ മാസ്സ് ആക്ഷന്‍ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
ദുല്‍ഖറിനെ ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിലാണ് 'കിംഗ് ഓഫ് കൊത്ത' പ്രേക്ഷകരിലേക്ക് എത്തുന്നത്. 95 ദിവസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയില്‍ അവസാനം കുറിച്ചത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ സംരഭമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് 'കിംഗ് ഓഫ് കൊത്ത' പറയുന്നത്. ഛായാഗ്രഹണം - നിമീഷ് രവി, സ്ക്രിപ്റ്റ് - അഭിലാഷ് എന്‍ ചന്ദ്രന്, എഡിറ്റര്‍ - ശ്യാം ശശിധരന്, മേക്കപ്പ് - റോണെക്സ് സേവിയര്‍,വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ - ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്ട്രോളര് - ദീപക് പരമേശ്വരന്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്, പി ആര് ഓ- പ്രതീഷ് ശേഖര്‍.
Content Highlights: dulquer salmaan king of kotha music rights sold to sony music