ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ പ്രണയ ഗാനം; ഷാൻ റഹ്മാൻ ഈണം പകർന്ന 'ഈ ഉലകിൻ 'പുറത്ത്

​ഗാനത്തിൽ നിന്നും | photo: screen grab
​ഗാനത്തിൽ നിന്നും | photo: screen grab

ഓണം റിലീസ് ആയി എത്തുന്ന ദുൽഖർ സൽമാൻ ചിത്രം 'കിംഗ് ഓഫ് കൊത്ത'യിലെ രണ്ടാമത്തെ ഗാനം റിലീസായി. ഷാൻ റഹ്മാനാണ് ഈ പ്രണയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണമിട്ട 'ഈ ഉലകിൻ' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീജിഷ് സുബ്രഹ്മണ്യൻ ആണ്.. മനു മഞ്ജിത് ആണ് വരികൾ രചിച്ചിരിക്കുന്നത്. 

നാലു ഭാഷകളിൽ ആണ് രണ്ടാമത്തെ ഗാനം റിലീസ് ആയിരിക്കുന്നത്. തമിഴിൽ എൻ ഉയിരേ, തെലുഗിൽ നാ ഊപിരേ , ഹിന്ദിയിൽ യേ ദിൽ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്. കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലെത്താൻ അഞ്ചു ദിവസം ബാക്കി നിൽക്കേ ​ഗംഭീര വരവേൽപ്പാണ്  ടിക്കറ്റ് ബുക്കിങ്ങിൽ ചിത്രത്തിന് ലഭിക്കുന്നത്.

കേരളത്തിൽ മാത്രം 1044 ഷോകളിൽ നിന്ന് അഡ്വാൻസ് ബുക്കിങ് ഇനത്തിൽ ഒരു കോടിയിൽ കൂടുതൽ ടിക്കറ്റ് വില്പന അഞ്ചു ദിവസം മുന്നേ നടന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതൽ കിംഗ് ഓഫ് കൊത്ത ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ആയിരുന്നു. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഓഗസ്റ്റ് 24-നാണ് വേൾഡ് വൈഡ് റിലീസ്.

സീ സ്റ്റുഡിയോസും വേഫറെർ ഫിലിംസും നിർമ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Content Highlights: dulqar salman in king of kotha new song released