രാജാവിന്റെ വരവറിയിച്ച്, പ്രതീക്ഷകൾ വാനോളം ഉയർത്തി ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത'യുടെ പുതിയ പോസ്റ്റർ

'കിങ് ഓഫ് കൊത്ത' പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
'കിങ് ഓഫ് കൊത്ത' പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS

സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ 'കിങ് ഓഫ് കൊത്ത'യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള മലയാള ചിത്രമാണിത്. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന ഈ മാസ്സ് എന്റർടെയിനറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.

ഇരുട്ട് വീണ വഴിയിൽ കാറിന്റെ മുകളിൽ ഇരിക്കുന്ന ദുൽഖർ ആണ് പോസ്റ്ററിലുള്ളത്. രാജാവ് ഉടൻ വരും എന്ന പ്രഖ്യാപനത്തോടെയുള്ളതാണ് പുതിയ പോസ്റ്റർ.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് 'കിങ് ഓഫ് കൊത്ത' പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം : നിമീഷ് രവി, തിരക്കഥ : അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ: ശ്യാം ശശിധരൻ, മേക്കപ്പ് :റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : പ്രവീൺ വർമ്മ, സ്റ്റിൽ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ : പ്രതീഷ് ശേഖർ.

Content Highlights: dulqar salman abhilash joshy king of kotha new poster released