കായിക താരങ്ങളോടൊപ്പം ഫുട്‌ബോള്‍ തട്ടി മന്ത്രി വി. ശിവന്‍കുട്ടി, ആവേശത്തോടെ താരങ്ങള്‍

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മത്സരങ്ങള്‍ തുടങ്ങിയ ദിവസംതന്നെ മത്സരാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. രാവിലെ എറണാകുളം, വയനാട് ജില്ലകള്‍ തമ്മില്‍ നടന്ന 14 വയസിനു താഴെയുള്ള സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ ഫുട്‌ബോള്‍ മത്സരം തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് മന്ത്രി പ്രധാന വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ എത്തിയത്.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തിലെ മത്സരങ്ങളെല്ലാം ആരംഭിച്ചിട്ടുണ്ട്.
മഴ മാറി നിന്നതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഗംഭീരമായെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
ഇന്‍ക്ലൂസീവ് വിഭാഗത്തിലെ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് ഹസ്തദാനം നല്‍കി ചേര്‍ത്തുപിടിച്ച മന്ത്രി കായിക താരങ്ങള്‍ക്ക് വിജയാശംസകളും നേര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഡോ. സി.എസ്. പ്രദീപ്, അഡീഷണല്‍ ഡയറക്ടര്‍ ഷൈന്‍ മോന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Content Highlights: Kerala School Sports Meet: Minister v shivankutty