കേരളത്തിലെ മുൻനിര ബിൽഡർമാരുമായി കേരള പ്രോപ്പർട്ടി എക്‌സ്‌പോ നാളെ മുതൽ നവി മുംബൈയിൽ

മുംബൈ: മാതൃഭൂമി ഡോട്ട് കോം മുംബൈയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോ നാളെ (സെപ്റ്റംബർ 26) ആരംഭിക്കുന്നു. വാഷിയിലെ സിഡ്‌കോ എക്‌സിബിഷൻ സെന്റർ ഗേറ്റ് വണ്ണിൽ 26, 27 തീയതികളിലായി നടക്കുന്ന എക്‌സ്‌പോയിൽ കേരളത്തിലെ മുൻനിര ബിൽഡർമാരുടെ നൂറിലധികം പ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്. രാവിലെ 11 മണിമുതൽ വൈകീട്ട് 8 മണിവരെയാണ് എക്‌സ്‌പോ നടക്കുന്നത്.

കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ അവതരിപ്പിക്കുന്ന പ്രോജക്ടുകളെല്ലാം റെറ രജിസ്‌ട്രേഷനുള്ളവയാണ്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തിരുവല്ല, തൃശൂർ, കോഴിക്കോട് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രോജക്ടുകൾ എക്‌സ്‌പോയിലുണ്ട്. സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ബജറ്റ് ഫ്രണ്ട്‌ലി അപ്പാർട്ട്‌മെന്റുകൾ, ഡ്യൂപ്ലക്‌സുകൾ, വില്ലകൾ, ഡെവലപ്ഡ് പ്ലോട്ടുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. നിർമാണം പുരോഗമിക്കുന്നതും നിർമാണം പൂർത്തിയായതുമായ ഈ പ്രോജക്ടുകളെല്ലാം താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ചവയാണ്.
കേരളത്തിലെ മികച്ച പ്രോപ്പർട്ടികളെക്കുറിച്ച് അറിയാനും താരതമ്യം ചെയ്യാനുമുള്ള മികച്ച അവസരമാണ് എക്‌സ്‌പോ സന്ദർശിക്കുന്നവർക്ക് ലഭിക്കുന്നത്. ബിൽഡർമാരുമായി നേരിട്ട് സംസാരിക്കാനും മുംബൈയിൽ വച്ച് തന്നെ ഇഷ്ടപ്പെട്ട ഭവനം ബുക്ക് ചെയ്യാനും സാധിക്കും. അടുത്ത തവണ നാട്ടിലെത്തുമ്പോൾ അത് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാം. കേരള പ്രോപ്പർട്ടി എക്‌സ്‌പോ നടക്കുന്ന സിഡ്‌കോ എക്‌സിബിഷൻ സെന്ററിൽ പാർക്കിങ്ങും പ്രവേശനവും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 99953 31199 എന്ന നമ്പറിൽ ബന്ധപ്പെടുക

Content Highlights: Explore over 100 projects from top builders at the Kerala property expo in Mumbai, featuring luxury apartments, villas, and more.