കേരള പ്രോപ്പർട്ടി എക്സ്പോയ്ക്ക് തുടക്കം; സുൽത്താൻ മാജിദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു

ഷാര്‍ജയില്‍ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയുടെ ഉദ്ഘാടനം സുല്‍ത്താന്‍ മാജിദ് അല്‍ ഷംസി നിര്‍വ്വഹിക്കുന്നു. വി.ടി സലിം, സേതുനാഥ് മുകുന്ദന്‍, എം.എ. മെഹബൂബ്, അരുണ്‍കുമാര്‍ കെ, എഎകെ മുസ്തഫ, കെ.ആര്‍ പ്രമോദ്,  ദീപ്തി എസ് പിള്ള, ഡോ.മുഹമ്മദ് അസ് ലം സലിം തുടങ്ങിയവര്‍ സമീപം.

ഷാര്‍ജ: മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയ്ക്ക് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ശനിയാഴ്ച തുടക്കമായി. ഷാര്‍ജ മിറാള്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ സുല്‍ത്താന്‍ മാജിദ് അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. 

പ്രവാസി വ്യവസായി വി.ടി. സലിം, ക്രെഡായി കേരള സിഇഒ സേതുനാഥ് മുകുന്ദന്‍, ക്രെഡായ് നാഷണല്‍ വൈസ് പ്രസിഡന്റ് എം.എ. മെഹബൂബ്, ക്രെഡായ് കേരള സെക്രട്ടറി ജനറല്‍ അരുണ്‍കുമാര്‍ കെ, പ്രവാസി വ്യവസായി എഎകെ മുസ്തഫ, മാതൃഭൂമി ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) കെ.ആര്‍ പ്രമോദ്, മാതൃഭൂമി ഡോട്ട് കോം നാഷണല്‍ ഹെഡ് ദീപ്തി എസ് പിള്ള, ഡോ.മുഹമ്മദ് അസ്ലം സലിം തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളത്തിലെ മികച്ച ലൊക്കേഷുകളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുള്ള, മൂല്യവര്‍ധന ഉറപ്പായ 400-ലേറെ റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകളുമായാണ് ഇത്തവണയുള്ളത്. എക്‌സ്‌പോയുടെ 11 മത് പതിപ്പാണിത്. ആദ്യദിനം നൂറുകണക്കിനാളുകള്‍ പ്രോപ്പര്‍ട്ടി എക്‌സ്‌പോയിലെത്തി.

Content Highlights: Sharjah Expo Center Hosts 11th Kerala Property Expo