സവിശേഷതയോടെയൊരു ജീവിത ശൈലി, ഒപ്പം ഒരിതിഹാസം – ശ്രീധന്യയുടെ പുതിയ പ്രോജക്ട് 'പിങ്ക് ബൈ ശ്രീധന്യ'
.
ഒരാളുടെ വ്യക്തിത്വം ജീവിതത്തിലുടനീളം അവനെ പിന്തുടരുന്ന അതിമൂല്യമായ സമ്പത്താണ്. അത് പലപ്പോഴും ഒരാളെടുത്ത തൊഴിൽ മാർഗമായിരിക്കാം, ജീവിതശൈലിയായിരിക്കാം, അല്ലെങ്കിൽ താമസിക്കുന്ന സ്ഥലമാകാം. അതെ, അതൊരു അഭിമാനത്തിന്റെ വലിയ അടയാളമാണ്.ഇതാണ് “പിങ്ക് ബൈ ശ്രീധന്യ”; അതുല്യമായ, ആധുനിക താമസാനുഭവം നൽകുന്ന, കൃത്യസമയത്ത് പിറവിയെടുത്ത വിസ്മയകരമായ ഹൗസിങ് പ്രോജക്ട്.
പിങ്ക് എന്ന പദ്ധതിയുടെ സവിശേഷത അതിന്റെ നിർമ്മിതിയിലെ മുഖ്യശക്തികളാണ്, സ്ത്രീകൾ. സങ്കല്പ്പം മുതൽ രൂപകല്പനയും നിർമ്മാണവും വരെ സ്ത്രീകളുടെ നേതൃത്വത്തിലാണ് ഈ പദ്ധതി മുന്നേറിയത്. ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ സ്ത്രീകളുടെ നേതൃത്വത്തിൽ രൂപം കൊണ്ട ആദ്യത്തെ പദ്ധതിയാണിത്. ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ വികസന മേഖലയിലെ പുരുഷാധിപത്യ ധാരണകൾക്ക് അതിശക്‌തമായ സന്ദേശമാണ് പിങ്കിലൂടെ ശ്രീധന്യ നൽ കുന്നത്. സ്ത്രീകൾക്കും ഈ മേഖലയിലേയ്ക്ക് വളരാൻ കഴിവും തുല്യാവകാശമുണ്ടെന്നും, ഈ പ്രവർത്തന പദ്ധതിയിൽ പങ്കെടുക്കുന്ന എല്ലാ സ്ത്രീകൾക്കും അനുയോജ്യമായ പ്രവർത്തന പരിസരം ഒരുക്കിയതോടെ, അവർക്ക് പുരുഷന്മാരെപ്പോലെ തന്നെ പ്രവർത്തിക്കാനാവുകയും , അതിലൂടെ തൊഴിലാളികൾ സംതൃപ്തരാകുകയും, പദ്ധതിയെ അതിന്റെ പൂർത്തീകരണ കാലയളവിനു വളരെ മുൻപായി പൂർത്തിയാക്കാൻ കഴിഞ്ഞതുമാണ് ശ്രീധന്യയുടെ വലിയ വിജയം.
ശ്രീധന്യയുടെ അഭിമാനം – ഓരോ പദ്ധതിയിലൂടെയും ഒരു തിരിച്ചറിയൽ/വ്യക്തിത്വം നിർമാണ മേഖലയിലെ 5 പതിറ്റാണ്ടിന്റെ ആധികാരികത, 1000-ത്തിലധികം കുടുംബങ്ങളെ സന്തോഷകരമായ വീടുകളിൽ എത്തിച്ച കണക്കുകൾ, RERA, CREDAI പോലുള്ള റഗുലേറ്ററി ബോഡികളിൽ സീറോ വയലേഷൻ ട്രാക്ക് റെക്കോർഡ് – ഈ എല്ലാ നേട്ടങ്ങളും ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും സംയുക്ത പ്രതിജ്ഞയാണ്.
ജൂൺ 14, 2025ന് “പിങ്ക് ബൈ ശ്രീധന്യ”യുടെ ഹാൻഡ് ഓവർ ചടങ്ങ് ഒരു വൻ ഗാലാ ഇവന്റായി മാറ്റപ്പെട്ടു. ജീവനക്കാരും കസ്റ്റമേഴ്സും കോൺട്രാക്ടർസും വെൻഡറും തൊഴിലാളികളും തൊഴിലാളി യൂണിയനുകളും പങ്കെടുത്ത ഈ ചടങ്ങ്, ആവേശത്തിലും ഉന്മാദത്തിലും നിറഞ്ഞു നിന്നു. പക്ഷേ ആ ദിനത്തിന്റെ ഏറ്റവും വലിയ സവിശേഷത ഉപഭോക്താക്കളുടെ ആത്മാർത്ഥമായ സാക്ഷ്യങ്ങളായിരുന്നു നഗരത്തിലെ പ്രശസ്ത ഡോക്ടറായ ഡോ. കല്പന ഉള്ളറിഞ്ഞാണ് പറഞ്ഞത്: “എനിക്ക് ശ്രീധന്യ എന്നതു ഒരു ഫ്ലാറ്റ് അല്ലെങ്കിൽ ബിസിനസ് ഇടപാട് എന്ന് തോന്നിയതേ ഇല്ല. കണ്ണൻ എന്നും എന്റെ സഹോദരനായി ആണ് ഇടപെട്ടിട്ടുള്ളതു . നമ്മുടെ കുട്ടികൾ അവരുടെ സ്വപ്നങ്ങളെ പിന്തുടരാൻ പറന്നകലുമ്പോൾ, സംതൃപ്തിയും ആത്മശാന്തിയും നൽകുന്ന വാസസ്ഥലം നമുക്ക് വളെരെ അത്യാവശ്യമാണ്. അതിനായി എനിക്കു ഏറ്റവും മികച്ച സ്ഥലം തിരഞ്ഞെടുക്കാൻ കഴിഞ്ഞു - അതാണ് ശ്രീധന്യ പിങ്ക്. കണ്ണാ, ഒരുപാട് നന്ദി, ശ്രീധന്യ കുടുംബത്തിലൊരംഗമാക്കിയതിന്. ശ്രീധന്യയുടെ സ്നേഹവും സ്‌ത്രീസഹോദരത്വവുമാണ് എന്റെ ഈ യാത്രയെ മനോഹരമാക്കിയതും.” അതുപോലെ അസോസിയേഷൻ രൂപീകരണവേളയിൽ ഡോ. റോഹിനിയുടെ വാക്കുകൾ തൻമയത്വം നിറഞ്ഞതായിരുന്നു: “പിങ്കിന്റെ ലൊക്കേഷൻ ആണ് ആദ്യം ആകർഷിച്ചത്. പക്ഷേ, ശ്രീധന്യയുമായുള്ള അനുഭവം ഇടപാടുകൾക്കപ്പുറത്തേക്കുള്ളതായിരുന്നു. ബുക്കിംഗുമുതൽ ഇന്നുവരെ, ടീമിനൊപ്പം ഉണ്ടായ ആത്മ ബന്ധം എന്നും ഓർക്കുന്ന വിധത്തിൽ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.”
50 വർഷത്തെ വിശ്വാസം, ഇപ്പോൾ ഒരു യുവത്വത്തിന്റെ കരുത്തോടെ മുന്നോട്ട് കമ്പനി രൂപീകരിക്കപ്പെട്ടിട്ട് അൻപത് വർഷത്തോളമായി. ഇന്നു, ഈ കമ്പനിയ്‌ക്ക് ഊർജ്ജസ്വലതയും ദൂരദർശിതയുംകൊണ്ട് നേതൃത്വം നൽകുന്നത് ശ്രീ ധന്യ ബാബു ആണു — ഇൻജിനീയറിംഗിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം അമേരിക്കയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്‌സ് നേടിയ യുവ സംരംഭകൻ. ദിശ വ്യക്തമാണ്, പാത ഉറപ്പാണ് — ഇനി അദ്ദേഹം ലക്ഷ്യങ്ങളിലേക്കുള്ള കുതിപ്പിനായി കമ്പനിയെ അടുത്ത വളർച്ചാസാധ്യങ്ങളിലേക്ക് നയിക്കാൻ ഒരുങ്ങുന്നു."
വീട് മാത്രമല്ല – ഒരു “വിശ്വസനീയതയും ആശയപരതയും” നിറഞ്ഞ യാത്ര: "ശ്രീധന്യ ഹോംസിന്റെ സ്വപ്നങ്ങൾ ഇന്നും തീരുന്നില്ല — Rome, Anklets, Graffiti, Arc, AI, Greece Gardens എന്നിങ്ങനെ നിർമ്മാണത്തിലിരിക്കുന്ന ഓരോ പദ്ധതിയും അതിനിഷ്ടമായ സവിശേഷതകളോടെ മുന്നോട്ടുപോകുന്നു. ഓരോ പദ്ധതിയും ഒരു പേരിൽ ഒതുങ്ങുന്നില്ല; അതിൽ അതിന്റെ ആത്മാവുണ്ട് — ഒരു തീമുണ്ട്, ദൃശ്യമാകുന്ന ആശയമുണ്ട്.
Greece Garden – Kazhakootam Arc – Sasthamangalam
ശ്രീധന്യ ഒരു പദ്ധതി കൈകൊള്ളുമ്പോൾ, അത് ശൂന്യത്തിൽ നിന്നല്ല; കാലത്തിനും സ്ഥലത്തിനും പ്രസക്തിയുള്ള ഒരു കഥ പറയാൻവേണ്ടിയാണ്. സ്ഥലത്തിന്റെ ഭൗഗോളികതയും, ഭാവിയിലുള്ള സാമൂഹ്യ-വാണിജ്യ അന്തരീക്ഷവും, ഒരൊറ്റ കെട്ടിടം ഒരുപുറം ഭൂപടം എങ്ങനെ മാറ്റിമറിക്കും എന്നതിൽവരെ, എല്ലാ അംശങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്ത് മാത്രമേ അതിന് രൂപം നൽകുകയുള്ളു. പേര് കേൾക്കുമ്പോൾ തന്നെ ഒരു വികാരം ഉണരുക, കാഴ്ചക്കായ് നോക്കുമ്പോൾ ഒരു ചരിത്രം പിറക്കുക — ഇതാണ് ശ്രീധന്യയുടെ ഓരോ പദ്ധതിയിലും ഒളിഞ്ഞിരിക്കുന്ന ആത്മാവ്."
പുതിയ അധ്യായം തുടർച്ചയായ വളർച്ചയുടെ പാതയിൽ, ശ്രീധന്യ ഹോംസ് ഇതാ മറ്റൊരു ചരിത്രചുവടുവെപ്പിനായി തയ്യാറാകുന്നു. തിരുവനന്തപുരത്തിനപ്പുറത്ത് ആദ്യമായി, തൃശ്ശൂർ നഗരത്തിലേക്കാണ് ഞങ്ങൾ കടന്നു ചെന്ന് പുതിയൊരു അധ്യായം തുടങ്ങുന്നത്. 2025 ജൂലൈയോടെ ഈ പുതിയ പദ്ധതിക്ക് തുടക്കമാകും എന്ന പ്രതീക്ഷയോടെ ഭൂമിയിൽ ആദ്യമേൽക്കയം കുറിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ RERA അനുമതി നടപടികൾ നടക്കുന്നതിനാൽ, പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിൽ ചില നിയന്ത്രണങ്ങളുണ്ട്. ഇതിനു പുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടോളം പുതിയ പദ്ധതികൾക്കായുള്ള ആസൂത്രണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിൽ നടന്നു കൊണ്ടിരിക്കുകയാണ്.
വീട്: ഹൃദയത്തോട് ചേർന്ന് ഇഷ്ടികയും സിമന്റുമല്ല ഞങ്ങൾ രൂപപ്പെടുത്തുന്നത്. ‘വീട്’ എന്നൊരു സ്നേഹപരിസരം ആണ് – ഓരോ മനുഷ്യന്റെയും തിരിച്ചറിയലായി മാറുന്ന ഒരു ജീവിതഭൂമിക.ഓരോ വീടിനും ആത്മാവുണ്ട്. ഓരോ ജീവിതത്തിനും അതിൽ അർത്ഥമുണ്ട്.ഇതാണ് ശ്രീധന്യ. ഒരിതിഹാസം മാത്രമല്ല – ഓരോ വീടും, ഓരോ കുടുംബത്തിനുമുള്ള തിരിച്ചറിയൽ.
Content Highlights: Kerala property Expo 2025 Sharjah Sreedhanya Homes