മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്ട്ടി എക്സ്പോയ്ക്ക് ഉജ്വലതുടക്കം

റിയാദ്: മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്ട്ടി എക്സ്പോയുടെ ഒമ്പതാമത് പതിപ്പ് റിയാദിലെ അര് റൗദയിലെ പനോരമഹാളില് പ്രമുഖ സൗദി വ്യവസായി പനോരമ ഗ്രൂപ്പ് ചെയര്മാന് ഫഹദ് അല് സൈകത് ഉദ്ഘാടനം ചെയ്തു. റിയാദിലെ പ്രവാസി വ്യവസായികളുടേയും സംഘടനാ ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.
സാദ് അല് മുസ്ലിഹ് റിയല് എസ്റ്റേറ്റ് കമ്പനി ഡയറക്ടര് സാദ് അല് മുസ്ലിഹ്, ക്രെഡായ് കേരള സി.ഇ.ഒ. മുകുന്ദന് സേതുമാധവന്, മാതൃഭൂമി ഡോട്ട് കോം ഡിജിറ്റല് മീഡിയ സൊലൂഷന്സ് ലീഡ് ദീപ്തി എസ്. പിള്ള തുടങ്ങിയവര് ചടങ്ങില് സന്നിഹിതരായിരുന്നു.
എട്ട് എഡിഷനുകള് വിജയകരമായി പൂര്ത്തിയാക്കിയതിന് ശേഷം, മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്ട്ടി എക്സ്പോയുടെ ഒമ്പതാമത് പതിപ്പ് 2025 ഫെബ്രുവരി 21, 22 തീയതികളിലായാണ് നടക്കുന്നത്. റിയാദിലെ അര് റൗദയിലെ പനോരമ ഹാളില് നടക്കുന്ന എക്സ്പോ കേരളത്തിലെ പ്രമുഖ ബില്ഡര്മാരുടെയും പ്രോപ്പര്ട്ടി ഡീലര്മാരുടെയും പ്രോപ്പര്ട്ടികള് പ്രദര്ശിപ്പിക്കും. റിയാദില് താമസിക്കുന്ന മലയാളികള്ക്ക് മുന്നില് കേരളത്തിലെ വിവിധസ്ഥലങ്ങളില് വീടുകളും ഫ്ലാറ്റുകളും മറ്റു റിയല് എസ്റ്റേറ്റ് പദ്ധതികളും ബാങ്ക് ലോണ് പദ്ധതികളും അവതരിപ്പിക്കുക എന്നതാണ് കേരള പ്രോപ്പര്ട്ടി എക്സ്പോയുടെ പ്രധാന ലക്ഷ്യം.
Content Highlights: Kerala Property Expo Riyadh 2025 Inauguration