ലോകം മുഴുവനും കാണിച്ചുതരാൻ ബെന്നീസ് റോയൽ ടൂർസ്, ഇതിനകം സന്ദർശിച്ചത് 110 രാജ്യങ്ങൾ

ഭൂഗോളത്തിൽ ആരും യാഥാർഥ്യമാക്കാൻ ധൈര്യപ്പെടാത്ത സ്വപ്നസമാനമായ യാത്രകൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ബെന്നി പാനികുളങ്ങര പാൻഡമിക് സമയത്ത് സ്വന്തം കമ്പനിയെ റീബ്രാൻഡ് ചെയ്തത്. ട്രാവൽ ഇൻഡസ്ട്രിയിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ബെന്നിയുടെ 'ബെന്നീസ് റോയൽ ടൂർസ്' ഒരുക്കുന്ന ഓരോ യാത്രയും അതിന്റെ പരിപൂർണമായ അർഥത്തിൽ എക്സ്പെഡിഷൻ ആണ്, യുണീക് ആണ്. വടക്ക് ആർട്ടിക് റീജിയൺ മുതൽ തെക്ക് അന്റാർട്ടിക്ക വരെയുള്ള യാത്രകൾക്കു പുറമേ ആമസോൺ കാടുകളിലേക്കും ചാൾസ് ഡാർവിനെ വിസ്മയിപ്പിച്ച അത്ഭുതദ്വീപായ ഗാലപ്പഗോസ് ഐലന്റിലേക്കും മാത്രമല്ല ഈ ലോകത്ത് എവിടേക്കും ബെന്നീസ് സഞ്ചാരപ്രിയർക്കായി റോയലായി യാത്രകൾ സംഘടപ്പിക്കുന്നു.
ലോകം കാണിക്കാൻ വിഷൻ 2030
ലോകത്ത് ആകെയുള്ള 200ഓളം രാജ്യങ്ങളിലേക്ക് യാത്രാപ്രിയരെ എത്തിക്കുക എന്നതായിരുന്നു ബെന്നീസ് റോയൽ ടൂർസിനെ റീബ്രാൻഡ് ചെയ്യുമ്പോൾ സ്ഥാപകനും സിഇഒയും ആയ ബെന്നിയുടെ ലക്ഷ്യം. ഇതുവരെ കാണാത്ത നാടുകൾ കാണണമെന്ന് ആഗ്രഹിക്കുന്നവർക്കായി, അവിടേക്ക് സ്വന്തമായി പോകാൻ സാധിക്കാത്തവർക്കായി അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്ന ഗ്രൂപ്പ് മെന്റർ എന്ന് ബെന്നിയെ വിശേഷിപ്പിക്കാം. സാധാരണയായി ട്രാവൽ ഏജൻസികൾ അറുപതോളം രാജ്യങ്ങളിലേക്കാണ് ടൂറുകൾ സംഘടിപ്പാക്കാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും, ആരും ഇതുവരെ പോയിട്ടില്ലാത്ത ഭൂവിഭാഗങ്ങളിലേക്കും സഞ്ചാരപ്രിയരെ എത്തിക്കുവാനായി വിഷൻ 2030 എന്ന പ്രോജക്ടുമായി ബെന്നി മുന്നിട്ടിറങ്ങി.
വിവിധ രാജ്യങ്ങളിലെ അംബാഡിഡർമാരും ടൂറിസം ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചുകൊണ്ടാണ് ബെന്നി ഈ പ്രോജക്ട് സാധ്യമാക്കുന്നത്. 'ഞങ്ങൾക്ക് നിങ്ങളുടെ രാജ്യം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും അതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് തരണമെന്നും' ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ അംബാസഡർമാർക്ക് അദ്ദേഹം ഇമെയിൽ അയച്ചു. ഇക്കഴിഞ്ഞ നാല് വർഷങ്ങളിലും ഈ രാജ്യങ്ങളുടെ അംബാഡർമാരെയും പ്രതിനിധികളെയോ പങ്കെടുപ്പിച്ചു കൊണ്ട് ബെന്നി കേരളത്തിൽ വേൾഡ് ട്രാവൽ എക്സ്പോകൾ നടത്തി. ആ കോൺക്ലേവുകളിൽ പങ്കെടുത്ത യാത്രകളെ സ്നേഹിക്കുന്ന മലയാളികൾക്ക് ഇവിടെയെത്തിയ അംബാസഡർമാരുമായി നേരിട്ട് സംസാരിക്കുവാനും സംശയങ്ങൾ ദുരീകരിക്കുവാനും സാധിച്ചു. ഈ രാജ്യങ്ങളുടെയെല്ലാം അംബാസഡറും പ്രതിനിധികളുമായി ബെന്നി മികച്ച ബന്ധം സ്ഥാപിച്ചു. ഓരോ രാജ്യത്തേക്കും ബെന്നീസ് റോയൽ ടൂർസ് യാത്രകൾ സംഘടിപ്പിക്കുമ്പോൾ അവിടുത്തെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ അതിഥികളായിട്ടാണ് ആ ഗ്രൂപ്പ് അവിടം സന്ദർശിക്കുന്നത്. ഇതിനകം 110 -ഓളം രാജ്യങ്ങളിൽ ബെന്നീസ് റോയൽ ടൂർസ് യാത്രകൾ സംഘടിപ്പിച്ചു കഴിഞ്ഞു.
അതിശയ യാത്രകൾ, ആരും കാണാക്കാഴ്ചകൾ
പാൻഡമിക് കാലത്ത് ഇത്തരത്തിൽ ബെന്നീസ് റോയൽ ടൂർസ് സംഘടിപ്പിച്ച ആദ്യ യാത്ര ആർട്ടിക് റീജിയന്റെ ഏറ്റവും അറ്റത്തുള്ള മുർമാൻസ്ക് എന്ന റഷ്യൻ ഗ്രാമത്തിലേക്ക് ആയിരുന്നു. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടതും ജോർദാനിലെ പെട്ര സന്ദർശിച്ചതും ഈജിപ്തിലെ നൈൽ നദിയിലൂടെ ക്രൂയിസ് യാത്ര നടത്തിയതും പാൻഡമിക് കാലത്താണ്. ഫറവോയുടെ നാട്ടിൽ ഫറവോ പോയ വഴികളിലൂടെയുള്ള യാത്ര ചെയ്തു. പാൻഡമിക്കിനു ശേഷം ആമസോൺ കാടുകളിലേക്ക് പോയി, ഗാലപ്പഗോസ് ഐലന്റ്സും അന്റാർട്ടിക്കയും സന്ദർശിച്ചു. ഈ യാത്രകളിൽ ഇതുവരെ കാണാത്ത കാഴ്ചകളുമായി സഞ്ചാരികളെ ഏറ്റവും വിസ്മയിപ്പിച്ചത് ഭൂമധ്യരേഖ കടന്നുപോകുന്ന ഇക്വഡോറിൽ നിന്നും 1000 കിലോ മീറ്റർ അപ്പുറത്തുള്ള ഗാലപ്പഗോസ് ഐലന്റ്സാണ്. ഭീമൻ ഇഗ്വാനകളും ആമകളും പുല്ലുകളും നിറഞ്ഞ ഈ നാട് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാത്തവുമായി ബന്ധപ്പെട്ടും പ്രശസ്തമാണ്.
മധ്യ അമേരിക്കൻ രാജ്യങ്ങളും സൗത്ത് അമേരിക്കൻ രാജ്യങ്ങളും ഇതിനകം ബെന്നീസ് റോയൽ ടൂർസ് സന്ദർശിച്ചു. മെസ്കിക്കോ, കോസ്റ്ററിക്ക, പനാമ കനാൽ, ഇക്വഡോർ, കൊളംബിയ, ഹോണ്ടുറാസ് എന്നിവിടങ്ങളിലെല്ലാം പോയി. സൗത്ത് അമേരിക്കയിലെ ബ്രസീൽ, ചിലി, അർജന്റീന, ഉറുഗ്വേ, പരാഗ്വേ, പെറു എന്നീ രാജ്യങ്ങൾ സന്ദർശിച്ചു, പെറു മേഖലയിലെ പാറ്റഗോണിയൻ ഗ്ലേസിയറുകൾ കണ്ടു. ഐക്കൻ ഓഫ് ദ സീസ് എന്ന ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പലിൽ യാത്ര ചെയ്തു. ഇതിനകം ഏഴ് ഭൂഖണ്ഡങ്ങളിലും ഇവർ സഞ്ചാരികളെ എത്തിച്ചുകഴിഞ്ഞു. ലോക മഹാത്ഭുതങ്ങൾ ഏഴും പുരാതന ലോക മഹാത്ഭുതങ്ങളിൽ ഇന്ന് നിലനിൽക്കുന്നവയും ബെന്നീസ് റോയൽ ടൂർസിലൂടെ യാത്രികർ കണ്ടുകഴിഞ്ഞു. ലോകത്തിലെ ഏഴ് നെയ്ചർ വണ്ടറുകളിൽ ആറിടത്തേക്കും ടൂറുകൾ നടത്തി. ഇനി കാണാനുള്ള നെയ്ചർ വണ്ടറായ എവറസ്റ്റ് കൊടുമുടിയിലേക്ക് 2025 ജൂണിൽ പോകും. ഈ എക്സ്പെഡിഷനുകൾക്ക് പുറമേ ടോമാറ്റോ ഫെസ്റ്റിവൽ, റയോ കാർണിവൽ, ലാന്റൺ ഫെസ്റ്റിവൽ തുടങ്ങിയ ഇവന്റ് ടൂറുകളും സംഘടിപ്പിച്ചു. ഇന്ത്യ മുഴുവൻ കാണിക്കാനായി ബെന്നീസ് റോയൽ ടൂർസ് ഗ്രെയ്റ്റ് ഇന്ത്യൻ റോഡ് ട്രിപ് നടത്തി. 37 ദിവസത്തെ ആ യാത്രയിൽ ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങളും യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിലുള്ള 13 സ്ഥലങ്ങളും എല്ലാ മതങ്ങളുടെയും തീർഥാടന കേന്ദ്രങ്ങളും സന്ദർശിച്ചു. ബെന്നിയും ഈ ഗ്രൂപ്പ് ടൂറുകളുടെയെല്ലാം ഭാഗമായിരുന്നു.
ഇനി ട്രാൻസൈബീരിയൻ - മംഗോളിയ ട്രിപ്പും എവറസ്റ്റ് ബെയ്സ് ക്യാംപ് എക്സ്പഡിഷനുമാണ് ബെന്നീസ് നടത്താനിരിക്കുന്ന അടുത്ത പുതിയ യാത്രകൾ. മംഗോളിയൻ ഗോബി ഡസേർട്ട് ക്യാംപ് ഈ യാത്രയുടെ പ്രത്യേകതയാണ്. അവിടെ നൊമാർഡ്സിനോടൊപ്പം താമസിക്കുന്നതാണ്. മൗണ്ട് എവറസ്റ്റ് ബെയ്സ് ക്യാംപിലേക്ക് പോകുന്നതും പതിവിൽ നിന്ന് വ്യത്യസ്തമായി ടിബറ്റിലെ ലാസ വഴിയാണ്. അതിനുശേഷം ആർട്ടിക്കിന്റെ അറ്റത്തുള്ള പോളാർ ബെയറുകളുടെ നാട്ടിലേക്കാണ് അടുത്ത യാത്ര ഇവർ സംഘടിപ്പിക്കുന്നത്. അഡ്വഞ്ചറസ് എക്സ്പെഡിഷനുകൾക്കും ടൊമാറ്റീനോ പോലുള്ള ഇവന്റ് ടൂറുകൾക്കും പുറമേ ബെന്നീസ് റോയൽ ടൂർസ് സീ ക്രൂയിസ്, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള കസ്റ്റം ടൂറുകൾ എന്നിവയും ഒരുക്കുന്നുണ്ട്. വിമാനം, കപ്പൽ, ട്രെയിൻ, റോഡ് എന്നീ നാല് മാർഗങ്ങളിലൂടെയും യാത്ര സംഘടിപ്പിക്കുന്നു.
ഈ വർഷം 20 പുതിയ രാജ്യങ്ങൾ സന്ദർശിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബെന്നീസ് റോയൽ ടൂർസ്. ഘാന, നമീബിയ, ഉഗാണ്ട, റുവാണ്ട, ബറുണ്ടി, എത്യോപ്യ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും, യൂറോപ്യൻ രാജ്യങ്ങളും, കരീബിയൻ രാജ്യങ്ങളും, ഫിജി, വനാതു, തുവാളു, ബ്രൂണൈ, ഫിലിപ്പീൻസ്, മ്യാൻമർ, ലാവോസ്, തായ്വാൻ മുതലായ രാജ്യങ്ങളും ഈ പുതിയ രാജ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ദേശീയതലത്തിൽ അംഗീകാരങ്ങൾ
പാഷനേറ്റ് ആയ സഞ്ചാരിയും നൂതനമായ ആശയങ്ങൾകൊണ്ട് അതിസമ്പന്നനുമായ ബെന്നിയുടെ മികവിന് ദേശീയ തലത്തിൽ രണ്ട് തവണ അംഗീകാരവും ലഭിച്ചു. ഇന്ത്യയിലെ ബെസ്റ്റ് ഓട്ട്ബൗണ്ട് ടൂർ ഓപ്പറേറ്റർക്കുള്ള അവാർഡ് രണ്ട് പ്രാവശ്യമാണ് ബെന്നീസ് റോയൽ ടൂർസ് നേടിയത്. പാൻഡമിക് പീരിയഡിൽ ഏറ്റവുമധികം ബിസിനസ് ചെയ്ത ടൂർ ഓപ്പറേറ്റർ എന്ന നിലയിലാണ് ആദ്യം അവാർഡ് ലഭിച്ചത്. വിഷൻ 2030 എന്ന പ്രോജക്ടിലൂടെ ട്രാവൽ ഇൻഡസ്ട്രിക്ക് നൽകുന്ന മികച്ച സംഭാവനകളെ മുൻനിർത്തിയാണ് രണ്ടാമത് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഈ വർഷം മഡഗാസ്കർ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നടത്തുന്ന മിനിസ്റ്റീരിയൽ ഡെലിഗേഷനിൽ ട്രാവൽ ഇൻഡസ്ട്രിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ബെന്നി പാനികുളങ്ങരയാണ്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന, കേരളത്തിലെ മുൻനിര ഔട്ട്ബൗണ്ട് ടൂർ കമ്പനിയായ ബെന്നീസ് റോയൽ ടൂർസിന് തൃശൂരും തിരുവനന്തപുരത്തും കോഴിക്കോടും ബ്രാഞ്ചുകൾ ഉണ്ട്. ബംഗളൂരുവിലും ഡെൽഹിയിലും ദുബായിയിലും പുതിയ ബ്രാഞ്ചുകൾ തുടങ്ങും. കൃത്യതയാർന്ന പ്രോഗ്രാമുകളും ഇറ്റിനറികളുമായി ഇന്ന് ഏറ്റവും അധികം ടൂറുകൾ സംഘടിപ്പിക്കുന്ന കമ്പനിയായ ബെന്നീസ് റോയൽ ടൂർസ്, ഈ ഭൂഗോളത്തിൽ യാത്രികർ ആഗ്രഹിക്കുന്ന എവിടെയും അവരെ എത്തിക്കും. പ്രീമിയം സൗകര്യങ്ങളോടെ ഏറ്റവും കംഫർട്ടബിളായി, പേഴ്സണൽ കെയർ നൽകി നിങ്ങളുടെ യാത്രകൾ അതീവഹൃദ്യവും അവിസ്മരണീയവും ആക്കും. അതുകൊണ്ടുതന്നെ ബെന്നീസ് റോയൽ ടൂർസ് ഒരുക്കുന്ന ഓരോ യാത്രയും മാസ്റ്റർ പീസാണ്.
കേരള പ്രോപ്പർറ്റി 2025 എക്സപോയുടെ പാർട്ട്ണർ ആണ് ബെന്നീസ് റോയൽ ടൂർസ്.
കൂടുതൽ വിവരങ്ങൾക്ക്
www.bennysroyaltours.com
Content Highlights: Kerala property Expo 2025 Benny's Royal Tours