സില്‍വര്‍ ലൈന്‍: ഭൂമി ഏറ്റെടുക്കലിന് കിഫ്ബിയില്‍നിന്ന് 2,000 കോടി

പ്രതീകാത്മകചിത്രം| Photo: Mathrubhumi
പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2,000 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം

കെ റെയില്‍ പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ചെലവുകള്‍ യഥാര്‍ഥ ചെലവിന് അനുസൃതമായി മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് പ്രോജക്ട് എന്ന ശീര്‍ഷകത്തിലുള്ള വിഹിതത്തില്‍നിന്ന് വിനിയോഗിക്കും. 

സില്‍വര്‍ ലൈനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് പ്രാഥമികമായി 2,000 കോടി കിഫ്ബിയില്‍നിന്ന് അനുവദിക്കും. അതിനാവശ്യമായ തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Content Highlights: Kerala Budget 2022 - 2,000 crore allotted for K Rail Project from KIIFB