മരച്ചീനിയില്‍നിന്ന് വീര്യംകുറഞ്ഞ മദ്യം; രണ്ടുകോടി വകയിരുത്തി

മരച്ചീനി| Photo: Mathrubhumi
മരച്ചീനി| Photo: Mathrubhumi

തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ തുക വകയിരുത്തി സംസ്ഥാന ബജറ്റ്. മരച്ചീനിയില്‍നിന്ന് ഉദ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാന്‍ രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്തെ കിഴങ്ങു ഗവേഷണ കേന്ദ്രത്തിനാണ് ഇതിന്റെ മേല്‍നോട്ടച്ചുമതല.

പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചു. കാര്‍ഷിക മൂല്യവര്‍ധിത ഉത്പാദനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു.

Content Highlights: liquor from tapioca-money allocated in budget