പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുകള്‍ക്ക് ആയിരം കോടിയുടെ വായ്പ; കുറഞ്ഞ പലിശ

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് പ്രത്യേകം പരിഗണന നല്‍കി സംസ്ഥാന ബജറ്റ്. അഞ്ചു വര്‍ഷം കൊണ്ട് 25 പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുള്‍ക്ക് 1000 കോടി വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വായ്പയ്ക്ക് പലിശ കുറവായിരിക്കും.
ക്രൂയിസ് ടൂറിസത്തിന് അഞ്ചു കോടിരൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കൊച്ചി റോ റോ സര്‍വീസിന് 10 കോടിരൂപയും കൊച്ചി ജലമെട്രോയ്ക്ക് 180 കോടിയും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 15 കോടി അനുവദിക്കും.
Content Highlights: Kerala Budget 2022 Updates - 1000 crore to be allocated to eco friendly tourist hubs