ഗ്യാലക്സി ബിൽഡേഴ്സ് ,മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യം,അതിശയിപ്പിക്കുന്ന അൾട്രാ ലക്ഷ്വറി ഭവനങ്ങൾ

ഗ്യാലക്സി ബിൽഡേഴ്സ്| Galaxy Builders
ഗ്യാലക്സി ബിൽഡേഴ്സ്| Galaxy Builders
ഗുണമേന്മയും സൗന്ദര്യാത്മകതയും ഒത്തുചേർന്ന അത്യാഡംബര ഭവനങ്ങൾ നിർമിച്ചുകൊണ്ട് 1994 മുതൽ റിയൽ എസ്റ്റേറ്റ് രംഗത്ത് തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന ബ്രാൻഡാണ് ഗ്യാലക്സി ബിൽഡേഴ്സ്. കോഴിക്കോട് ആസ്ഥാനമായ ഈ ബ്രാൻഡ് ഇന്ന് ദക്ഷിണേന്ത്യയിലെ പ്രീമിയം റിയൽ എസ്റ്റേറ്റ് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ പ്രോജക്ടും കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് പ്ലഞ്ച് പൂൾ റെഡിഡൻഷ്യൽ പ്രോജക്ടും ഒക്കെ യാഥാർഥ്യമാക്കുവാൻ ഗ്യാലക്‌സി ബിൽഡേഴ്‌സിന് കരുത്തായത് പി.എം കുഞ്ഞഹമ്മദിന്റെ ദീർഘവീക്ഷണത്തോടു കൂടിയ സാരഥ്യമാണ്.
 
ഗുണമേന്മ, കസ്റ്റമർ സെൻട്രിക് ആയ സമീപനം, ആരും ഇഷ്ടപ്പെടുന്ന ഡിസൈനുകൾ, സുതാര്യത, കൃത്യനിഷ്ഠ, സുസ്ഥിരത എന്നിവയെല്ലാം ഗ്യാലക്സി ബിൽഡേഴ്സിന്റെ സവിശേഷതകളാണ്. 15 ലക്ഷത്തിലധികം സ്‌ക്വയർ ഫീറ്റിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ നിർമിതികളാണ് കോഴിക്കോട് ഇതിനകം ഗ്യാലക്‌സി ഒരുക്കിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് രംഗത്ത് 30 വർഷത്തെ പാരമ്പര്യമുള്ള ഗ്യാലക്‌സി ബിൽഡേഴ്‌സ് യുഎഇയിലും എത്തുകയാണ്.

സെലെസ്റ്റെ റിവിയേര
K-RERA/PRJ/KKD/089/2024
ഓരോ അപ്പാർട്ട്‌മെന്റിലും പ്രൈവറ്റ് പ്ലഞ്ച് പൂളുകളുള്ള കേരളത്തിലെ ആദ്യത്തെ അൾട്രാ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടാണ് സെലെസ്റ്റെ റിവിയേര. ഇതിലെ 96 അപ്പാർട്ട്‌മെന്റുകൾക്കുമുണ്ട് ആകാശത്തെ പ്രതിഫലിപ്പിക്കുന്ന പ്ലഞ്ച് പൂളുകൾ. മറ്റെങ്ങുമില്ലാത്ത വിധം ആഡംബരം അനുഭവിപ്പിക്കുന്ന സജ്ജീകരണങ്ങളോടു കൂടിയ ഈ പ്രോജക്ടിൽ പ്രകൃതിയും അതീവചാരുതയോടെ ഇടംപിടിക്കുന്നു.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ട്. 135 മീറ്റർ ഉയരത്തിൽ 38 ഫ്ളോറുകളിലായി ഉയരുന്ന സെലെസ്റ്റെ റിവിയേരയിൽ ആഡംബരപൂർവമായ ജീവിതശൈലിക്ക് അനുയോജ്യമായ അമനിറ്റീസ് ഉൾപ്പെടുത്തിയിരിക്കുന്നു. ഡബിൾ ഹൈറ്റ് സീലിങ്ങുള്ള ലോബി, പ്രൈവറ്റ് തിയേറ്റർ, ഇൻഡോർ ഗെയിംസ്, ഗെയിമിങ് സോൺ, പാർട്ടി ഹാൾ, പാർട്ടി ലോൺ, കോൺഫറൻസ് റൂം, കിഡ്‌സ് പ്ലേ ഏരിയ, കഫെ റിവേറ, ട്രോപ്പിക്കൽ സ്പാ, സ്വിമ്മിങ് പൂൾ, ആംഫി തീയേറ്റർ, ജാക്വൂസി, നീറോ ഫിറ്റ്നസ് ആൻഡ് വെൽനസ് സ്പെയ്സ് എന്നിങ്ങനെ നിരവധി അമനിറ്റീസ് ഇവിടെയുണ്ട്. അർബൻ ഗാർഡൻ എന്നറിയപ്പെടുന്ന 32 -ാം നിലയിലെ സ്‌കൈ പാർക്ക്, കോയ് പോണ്ട്, യോഗ ലോഞ്ച്, കഫേ എന്നീ അമിനിറ്റീസ് ഉണർവും ഉന്മേഷവും പകരും. പ്രകൃതിയോടിണങ്ങി നിൽക്കുന്ന വിധത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന സെലെസ്റ്റെ റിവിയേരയിലെ കമ്മ്യൂണിറ്റി ഗാർഡൻ, സോഷ്യൽ സ്പെയ്സ്, ലോൺ, ആംഫി തിയേറ്റർ എന്നിവ ജീവിതം കൂടുതൽ ഹൃദ്യമാക്കും.

സെലെസ്റ്റെ റിവിയേരയിലെ അപ്പാർട്മെന്റുകളെല്ലാം സ്വകാര്യത ഉറപ്പാക്കുന്നു. 1475 സ്‌ക്വയർ ഫീറ്റിലുള്ള 2BHK, 2200 സ്‌ക്വയർ ഫീറ്റിലുള്ള 3BHK, 3300 സ്‌ക്വയർ ഫീറ്റിലുള്ള 4BHK, 3200 സ്‌ക്വയർ ഫീറ്റിലുള്ള ഡ്യൂപ്ലക്‌സ് 4BHK, 4450 സ്‌ക്വയർ ഫീറ്റിലുള്ള 4BHK സ്‌കൈ മാൻഷൻ, 4850 സ്‌ക്വയർ ഫീറ്റിലുള്ള 5BHK സ്‌കൈ മാൻഷൻ എന്നിങ്ങനെയാണ് അപ്പാർട്‌മെന്റുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കാഴ്ചയിലെ മനോഹാരിതയ്ക്ക് ഒപ്പം തന്നെ സുരക്ഷയ്ക്കും ഏറെ പ്രധാന്യം കൊടുത്തുകൊണ്ടാണ് സെലെസ്റ്റെ റിവിയേര നിർമിക്കുന്നത്. ഡിസൈൻ സീഡ്‌സ്, ഡിസൈൻ സ്‌പെക്ട്രം, RWDI എന്നീ ടെക്‌നോളജികളുടെ കൃത്യമായ സങ്കലനമാണ് സെലെസ്റ്റെ റിവിയേരയുടെ സുരക്ഷ ഉറപ്പാക്കുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള ആഡംബര സൗകര്യങ്ങളോടു കൂടിയ സെലെസ്റ്റെ റിവിയേരയ്ക്കു പുറമേ റിറ്റ്‌സ് മറീന, എലീവ് മൈസൺ, മാഗ്നം ഓപ്പസ്, കേരളത്തിലെ ഏറ്റവും ഉയരമുള്ള റെസിഡൻഷ്യൽ ടവറായ അറ്റ്‌മോസ്ഫിയർ എന്നീ റെസിഡൻഷ്യൽ ടവറുകളും ഗാലക്‌സി ബിൽഡേഴ്‌സിന്റെ യശസുയർത്തിയ പ്രോജക്ടുകളാണ്.

കൂടുതൽ വിവരങ്ങൾക്ക്
(+91) 9633 055 222, (+91) 9526 055 222, (+91) 9961 055 222
info@galaxy-builders.com
 

Content Highlights: Kerala Property Expo Bahrain 2025 Galaxy Builders