വിശ്വസ്തരായ ബിൽഡർമാരെ കണ്ടെത്താൻ കേരള പ്രോപ്പർട്ടി എക്സപോ- രാധാകൃഷ്ണ പിള്ള

ഏതൊരു പ്രവാസിയുടെയും ആദ്യ സ്വപ്നമാണ് സ്വന്തമായി ഒരു വീട്, ആ സ്വപ്നം സഫലം ആകാൻ വേണ്ടത് വിശ്വസ്തരായ ബിൽഡർമാരെയാണ്. വിശ്വസ്തരായ ബിൽഡർമാരെ കണ്ടെത്തി മനസ്സിനിണങ്ങിയ ഫ്ലാറ്റും വില്ലകളും സ്വന്തമാക്കാനുള്ള അവസരമാണ് ബഹറിനിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സപോ ഒരുക്കുന്നതെന്ന് ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള പറഞ്ഞു. ബഹറിനിൽ ഉള്ള എല്ലാ മലയാളികളും ഏപ്രിൽ 25, 26 തീയതികളിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കണമെന്നും രാധാകൃഷ്ണ പിള്ള പറഞ്ഞു.