കര്‍ക്കടകത്തില്‍ ആരോഗ്യം കാക്കാം; കഴിക്കാം കോഴി മരുന്ന്

representative image|photo:canva
representative image|photo:canva

കര്‍ക്കിടക മാസത്തില്‍  ശരീരബലം കൂട്ടാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കഴിക്കുന്ന ഒന്നാണ് കോഴിമരുന്ന്. സന്ധിവേദനകള്‍ ഇല്ലാതാക്കാനും ഇത് കഴിക്കാം. ഏത് ഇറച്ചിയുപയോഗിച്ചും ഉണ്ടാക്കാം. ഉപ്പ്, മഞ്ഞള്‍, മുളക്  തുടങ്ങിയവ ഇതില്‍ ചേര്‍ക്കാന്‍ പാടില്ല. ഉണ്ടാക്കിയാല്‍ കുറച്ച് വീതം ദിവസവും രാത്രി കഴിക്കാം. ഒരുമിച്ച് അധികം അളവില്‍ കഴിക്കരുത്. ആയുര്‍വേദ മരുന്ന് കടയില്‍ നിന്നും കോഴി മരുന്ന് മസാല ലഭിക്കും.

ചേരുവകള്‍

  • നാടന്‍ കോഴി (ആറുമാസം പ്രായം)-  ഒരു കിലോ 
  • തേങ്ങപ്പാല്‍- അര മുറി തേങ്ങ
  • വെളിച്ചെണ്ണ - 100 ഗ്രാം
  • നല്ലെണ്ണ-  100 ഗ്രാം
  • കോഴി മരുന്ന് - 50 ഗ്രാം

പാചകം ചെയ്യേണ്ട രീതി

ചിക്കന്‍ ചെറിയ ചെറിയ കഷ്ണങ്ങളാക്കിയെടുത്ത് തേങ്ങാപ്പാലില്‍ ഉപ്പിടാതെ വേവിച്ചെടുക്കാം. ശേഷം ഒരു പാനില്‍ നല്ലെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്ത് ചൂടാക്കുക.ഇതിലേയ്ക്ക് കോഴിമരുന്ന് മസാലയിട്ട് കൊടുക്കണം. ശേഷം ഇതിലേയ്ക്ക് വേവിച്ച ചിക്കനിട്ട് കൊടുത്ത് നന്നായി യോജിപ്പിക്കണം. വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കണം.എണ്ണ തെളിയുന്നതുവരെ വറുക്കണം. ഇറച്ചിനന്നായി വരട്ടിയെടുക്കണം.

Content Highlights: Boost Immunity & Strength with Traditional Kerala Chicken Marunn