ആവേശക്കുതിപ്പിനൊരുങ്ങി കൊച്ചി; കപ്പ കൾച്ചർ പ്രീ-ഇവന്റ് പാർട്ടി ശനിയാഴ്ച

#CULTR Desk

കൊച്ചിയിൽ ആവേശത്തിരയിളക്കവുമായി മാതൃഭൂമി അവതരിപ്പിക്കുന്ന കപ്പ കൾച്ചർ വീണ്ടുമെത്തുകയാണ്. ഈ വർഷത്തിന്റെ കപ്പ കൾച്ചറിന്റെ വരവറിയിച്ചുകൊണ്ട് പ്രീ-ഇവന്റ് പാർട്ടി ശനിയാഴ്ച നടക്കും. കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിലുള്ള കാസിനോ ഹോട്ടലിൽ വൈകീട്ട് അഞ്ച് മണി മുതലാണ് പാർട്ടി നടക്കുക.

നൃത്തത്തിന്റേയും സംഗീതത്തിന്റേയും ലഹരി സിരകളിൽ നിറയ്ക്കുന്ന പ്രീ-ഇവന്റ് പാർട്ടിയിൽ ആഷ് റോയ്, ഡിജെ ഡോൺ, ക്ലാംഗനോയ്ഡ് എന്നിവരുടെ മാസ്മരിക സംഗീതപ്രകടനങ്ങളുണ്ടാകും. പാർട്ടിയിലേക്ക് പ്രവേശിക്കാൻ ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 2000 രൂപയാണ്. ടിക്കറ്റ് കപ്പ കൾച്ചർ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.

കപ്പ കൾച്ചർ 2026

കൊച്ചിയുടെ അടയാളമെന്ന് വിശേഷിപ്പിക്കാവുന്ന ബോൾഗാട്ടി പാലസിലാണ് കപ്പ കൾച്ചർ അരങ്ങേറുക. മുൻവർഷങ്ങളിലെ പോലെ ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ഒട്ടേറെ കലാകാരന്മാരുപ്രകടനങ്ങളാൽ സമ്പന്നമാകും ഇത്തവണത്തെ കൾച്ചറും. ഫെബ്രുവരി 20 മുതൽ 22 വരെയാണ് കപ്പ കൾച്ചർ നടക്കുക.

കപ്പ കൾച്ചറിൽ പ്രവേശിക്കാനുള്ള ടിക്കറ്റുകൾ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. മൂന്ന് ദിവസത്തേക്കുള്ള ടിക്കറ്റുകൾ ഒന്നിച്ചോ ഏതെങ്കിലും ഒരു ദിവസത്തേക്ക് മാത്രമായോ ബുക്ക് ചെയ്യാം.

Content Highlights: Kochi is gearing up for the third edition of Kappa CULTR, with a pre-event party scheduled for this Saturday, February 7, 2026. The party will be held at Casino Hotel, Willingdon Island, featuring Ash Roy, DJ Don, and Clanganoid, with tickets priced at ₹2000 (partially redeemable on F&B). This serves as the official warm-up for the main three-day festival at Bolgatty Palace from February 20 to 22, featuring international headliners like Bart Skils and Ezequiel Arias.