സ്വർണക്കപ്പ് ആരെടുക്കും? കണ്ണൂരും തൃശ്ശൂരും ഇഞ്ചോടിഞ്ച്, പിന്നാലെ പാലക്കാട്; വിശിഷ്ടാതിഥി മോഹൻലാൽ

#News Desk
മോഹൻലാൽ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണ കപ്പ്
മോഹൻലാൽ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണ കപ്പ്

തൃശ്ശൂർ: കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവന്റ പൊൻകപ്പിലേക്കാണ് എല്ലാവരുടേയും നോട്ടം. ഇത്തവണ അതിലാരു മുത്തമിടുമെന്നതിൽ, തീരുമാനം ഞായറാഴ്ചയറിയാം. നിലവിൽ തൃശ്ശൂരിന്റെ കൈവശമാണ് കപ്പ്.

ഇത്തവണ തൃശ്ശൂരിലെ കലോ ത്സവവേദികളിൽ കണ്ടത് അഭിമാനപ്പോരാട്ടമല്ല, ഉത്തരവാദിത്വപ്പോനാട്ടമാണ്. മത്സരത്തിന്റെ പൂർണസത്ത ഇൾക്കൊണ്ട് മത്സരാർഥികളും രക്ഷിതാക്കളും പ്രവർത്തിച്ചു. ഒന്നോ രണ്ടോ പരാതികളും പരിഭവങ്ങളുമൊഴിച്ചാൽ സുഖമായി ഒഴുകിയ അഞ്ചുകലാനാളുകൾ.

ഞായറാഴ്ച സമാപിക്കുന്ന 64-മത് കേരള സ്കൂൾ കലോത്സവത്തിന്റെ സത്ത ഉത്തരവാദിത്വം എന്നാക്കിയ സംഘാടകർക്ക് അഭിമാനിക്കാം. അത് ഉൾക്കൊണ്ട മത്സരാർഥികൾക്ക് ആനന്ദിക്കാം. മത്സരിക്കാനെത്തിയ കുട്ടികൾ മുതൽ രക്ഷി താക്കളും ഗുരുക്കന്മാരും ജഡസും മുഖ്യമന്ത്രിയും മന്ത്രിമാരും സേനകളും ശുചീകരണത്തൊഴിലാളി കളും പാചകപ്പുരക്കാരുമെല്ലാം സർവരും പൂർണ ഉത്തരവാദിത്വം കാഴ്ചവെച്ച കലാമാമാങ്കമാണ് സമാപിക്കുന്നത്.

ഉത്തരവാദിത്വ ഉപഭോഗം, ഉത്തരവാദിത്വ ഭക്ഷണശീലം, ഉത്തരവാദിത്വ മത്സരം. ഈ മൂന്നു കാര്യങ്ങൾ തൃശ്ശൂരിലെ കലോത്സവത്തിൽ വിദ്യാഭ്യാസമ ന്ത്രി മുന്നോട്ടുവെച്ചത് കലോത്സവ ചരിത്രത്തിലെ ഏറ്റവും നല്ല ചുവടുവെപ്പായി. പ്രശ്നരഹിതമായിരുന്നു കലോത്സവമെന്നതിലും വിദ്യാഭ്യാസ വകു പ്പിനും സംഘാടകർക്കും അഭിമാനിക്കാം. ആദ്യദിനത്തിലെ മത്സരം വൈകിയതുമാത്രമായിരുന്നു ഏക പരാതി. അതു പിറ്റേന്നുതന്നെ പരിഹരിച്ചു.

തത്സമയ തിരുമാന കാര്യത്തിലും സംഘാടകർ മികവുകാണിച്ചു. ഗോത്രകലാമത്സരങ്ങളിലെ ദൈർഘ്യം 'മാതൃഭൂമി' ചൂണ്ടിക്കാണിച്ചപ്പോൾത്തന്നെ അടുത്ത കലോത്സവത്തിൽ അതു പരിഹരിക്കുമെന്ന ഉറപ്പ് സംഘാടകർ നൽകി. തൃശ്ശൂരിൽ കലോത്സവത്തിന്റെ സുഗമ നടത്തിപ്പിനുള്ള ഒരു ക്കത്തിന് റവന്യുമന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർക്കും അഭിമാനിക്കാനേറെയു ണ്ട്. കരുതലിന്റെയും സുരക്ഷയുടെയും കരംപിടിച്ച പോലീസിനും ഒരു ബിഗ് സല്യൂട്ടിന് അർഹതയുണ്ട്. ആസ്വാദകർക്കു കുറവില്ലാത്ത ജില്ലയാണ് തൃശ്ശൂരെന്ന് ജനക്കുളവും തെളിയിച്ചു.

ഇന്ന് കൊടിയിറക്കം

ഞായറാഴ്‌ചത്തെ എട്ടിനങ്ങൾ സംസ്ഥാന സ്‌കൂൾ കലോത്സവകിരീടപ്പോരാട്ടത്തിലുള്ള കണ്ണൂർ, തൃശ്ശൂർ പാലക്കാട് ജില്ലകൾക്ക് ഉരകല്ലാകും. സ്വർണക്കപ്പ് സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ശനിയാഴ്ചത്തെ നിലവെച്ച് 990 പോയിന്റുള്ള കണ്ണൂരാണു മുന്നിൽ. 983 പോയിന്റോടെ തൃശ്ശൂരും 982 പോയിൻ്റോടെ പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ടായിരുന്ന ജില്ലകൾത്തന്നെയാണ് ഇക്കൊല്ലവും ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ തവണ അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പിന്നിലാക്കി തൃശ്ശൂർ കിരീടം ഉറപ്പിക്കുകയായിരുന്നു. കണ്ണൂരായിരുന്നു അന്നു മൂന്നാമത്. ഞായറാഴ്ച്‌ച നടക്കുന്ന ഹയർ സെക്കൻഡറി വിഭാഗം നാടോടിനൃത്തം (ആൺ), വഞ്ചി പ്പാട്ട്, കഥകളിസംഗീതം (പെൺ), നാഗസ്വരം, ഹൈസ്കൂ‌ൾ വിഭാഗം കുച്ചിപ്പുഡി (ആൺ), ഉറുദു സംഘഗാനം, ശാസ്ത്രീയ സംഗീതം (ആൺ), വയലിൻ എന്നീ മത്സരങ്ങളിലെ പോയിൻ്റുനേട്ടമാകും കിരീട ജേതാവിനെ നിശ്ചയിക്കുക. മൂന്ന് ജില്ല കളിൽനിന്ന് ചില ഇനങ്ങളിലുള്ള ഹയർ അപ്പിലിന്റെ ഫലവും നിർണായകമാകും.

Content Highlights: Explore the success of the 64th Kerala State School Kalolsavam in Thrissur, focusing on responsibility and student participation.