ഒരു മിമിക്രി 'ഫാലിമി'......

മിമിക്രി മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി കാണികളെ കൈയിലെടുത്ത് കോഴിക്കോട് ഉളളിയേരി പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നെത്തിയ നിഷാന്‍ മുഹമ്മദ്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ട്രെന്‍ഡുകളുള്‍പ്പെടെയുള്ള ഐറ്റങ്ങളുമായാണ് നിഷാന്‍ വേദിയിലെത്തിയത്. അച്ഛന്‍ ഫൈസലും അച്ഛന്റെ സുഹൃത്ത് ഷൈജു പേരാമ്പ്രയുമാണ് നിഷാന്റെ പരിശീലകര്‍. ഇരുവരും മിമിക്രി കലാകാരന്മാരാണ്. പരിശീലകന്റെ മകള്‍ തേജാലക്ഷ്മിയും മിമിക്രി കലാകാരിയാണ്.