കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം; ഒരുപോയന്റ് വ്യത്യാസത്തില്‍ കണ്ണൂര്‍ മുന്നില്‍, രണ്ടാമത് കോഴിക്കോട്‌

കുച്ചിപുഡി മത്സരാര്‍ത്ഥിയുമായി സെല്‍ഫിയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ | Photo : Ramanathan Pai
കുച്ചിപുഡി മത്സരാര്‍ത്ഥിയുമായി സെല്‍ഫിയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ | Photo : Ramanathan Pai

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാൻ ഒരു ദിനം മാത്രം ശേഷിക്കെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് കണ്ണൂര്‍. തൊട്ടുപിന്നില്‍ കോഴിക്കോടുള്ളത് വെറും ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ്. ഒന്നാമതുള്ള കണ്ണൂരിന് 872 പോയിന്റാണുള്ളത്‌. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് 871 പോയിന്റും.

മൂന്നാമതുള്ള പാലക്കാടിന് 869 പോയന്റാണുള്ളത്. 850 പോയിന്റോടെ തൃശ്ശൂരും 837 പോയിന്റുമായി മലപ്പുറവും തൊട്ടുപിന്നിലുണ്ട്. 224 പോയിന്റോടെ പാലക്കാട് ജില്ലയിലെ ആലത്തുര്‍ ബിഎസ്എസ് ഗുരുകുലം, സ്‌കൂള്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.

Content Highlights: school kalolsavam 2024 point table