കലോത്സവത്തിനിടെ സദസ്സിലേക്ക് മരക്കൊമ്പ് പൊട്ടിവീണു, ഒരാള്‍ക്ക് പരിക്ക്

അപകടം നടന്ന സ്ഥലം, പൊട്ടിവീണ മരക്കൊമ്പ്‌
അപകടം നടന്ന സ്ഥലം, പൊട്ടിവീണ മരക്കൊമ്പ്‌

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ സദസ്സിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആശ്രാമം ക്ഷേത്രത്തിനടുത്തുള്ള വേദി 13ല്‍ കഥകളി സംഗീതം നടക്കവെയാണ് അപകടമുണ്ടായത്. 

സദസ്സിന്റെ ഒരുവശത്താണ് അപകടമുണ്ടായതെങ്കിലും മത്സരം തടസ്സപ്പെട്ടില്ല. പരിക്കേറ്റയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: branch of tree fell into kalolsavam venue, one injured