ഈ സിനിമയില്‍ വില്ലനില്ല- ഉര്‍വ്വശി

ഉര്‍വ്വശി
ഉര്‍വ്വശി

തനിക്ക് ആരും നല്ല വലിയൊരു വില്ലത്തിയുടെ റോൾ തരില്ലെന്ന പരിഭവം പറയുകയാണ് നടി ഉർവശി. ചെറിയ വില്ലത്തി വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വലിയ വില്ലത്തിയാകാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഉർവശി പറയുന്നത്. എന്നാൽ വില്ലൻ കഥാപാത്രങ്ങൾ മാത്രമല്ല ഏത് തരം കഥാപാത്രങ്ങൾ ചെയ്യാനും താൻ തയാറാണെന്നാണ് നടൻ ടി ജി രവിക്ക് പറയാനുള്ളത്. പണ്ട് ചെയ്ത പല വില്ലൻ കഥാപാത്രങ്ങൾക്കും പ്രായശ്ചിത്തമായാണ് ഇപ്പോൾ ഗതിയില്ലാത്ത നാല് പെൺപിള്ളേരുടെ അച്ഛനായി അഭിനയിക്കേണ്ടി വരുന്നതെന്നും അദ്ദേഹം തമാശാരൂപേണ പറഞ്ഞു.

ടി ജി രവിയും ഉർവശിയും അഭിനയിക്കുന്ന ചിത്രം ജലധാര പമ്പ് സെറ്റ് സിൻസ് 1962 വിന്റെ വിശേഷങ്ങൾ ചിത്രത്തിന്റെ നിർമാതാവും അഭിനേതാവുമായ സാഗറിനൊപ്പം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയായിരുന്നു ഇരുവരും.

Content Highlights: Jaladhara Pumpset Since 1962 urvashi and t g ravi interview