ഐ.എസ്.എല്‍; ഈസ്റ്റ് ബംഗാള്‍ - പഞ്ചാബ് മത്സരം ഗോള്‍ രഹിത സമനിലയില്‍

Photo | twitter.com/IndSuperLeague
Photo | twitter.com/IndSuperLeague

കൊല്‍ക്കത്ത: ഐ.എസ്.എലില്‍ ഈസ്റ്റ് ബംഗാള്‍ പഞ്ചാബ് എഫ്.സി. മത്സരം ഗോള്‍രഹിത സമനിലയില്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. രണ്ട് ടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഈസ്റ്റ് ബംഗാള്‍ അല്‍പം ആധിപത്യം പുലര്‍ത്തിയെങ്കിലും പഞ്ചാബ് പ്രതിരോധത്തെ മറികടക്കാനായില്ല. 

കളിയുടെ തുടക്കത്തില്‍ ഈസ്റ്റ് ബംഗാളാണ് ആധിപത്യം പുലര്‍ത്തിയത്. പഞ്ചാബ് പതുക്കെയാണ് പന്തടക്കമുള്ള കളിയിലേക്ക് വന്നതെങ്കിലും ഗോളാക്കാന്‍ പറ്റിയ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ പന്ത് പഞ്ചാബിന്റെ ബോക്‌സില്‍ തന്നെയായിരുന്നു. മികച്ച മുന്നേറ്റമാണ് ഈസ്റ്റ് ബംഗാള്‍ കാഴ്ചവെച്ചത്. 36-ാം മിനിറ്റില്‍ പഞ്ചാബിന്റെ ജുവാന്‍ മെറയുടെ മുന്നേറ്റം ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് പോയി. 

കളിയിലുടനീളം ഈസ്റ്റ് ബംഗാള്‍ എല്ലാ ദിശകളിലൂടെയും സമ്മര്‍ദം ചെലുത്തിയെങ്കിലും പന്ത് നിരന്തരമായി ക്ലിയര്‍ ചെയ്യുന്നതില്‍ പഞ്ചാബ് വിജയിച്ചു. മത്സരത്തില്‍ ഈസ്റ്റ് ബംഗാളാണ് കൂടുതല്‍ പന്ത് കൈവശംവെച്ച് കളിച്ചത്. 

Content Highlights: isl, east bengal fc, punjab fc tie