നോര്‍ത്ത് ഈസ്റ്റിനെ ഗോള്‍ മഴയില്‍ മുക്കി ഹൈദരാബാദ് ഒന്നാമത്

Photo: twitter.com/IndSuperLeague
Photo: twitter.com/IndSuperLeague

ഹൈദരാബാദ്: ഐഎസ്എല്ലില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് ഹൈദരാബാദ് ഒന്നാം സ്ഥാനത്ത്. സ്വന്തം മൈതാനത്ത് ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.

ജാവിയര്‍ സിവെരിയോ ഇരട്ട ഗോളുകളുമായി തിളങ്ങി. എട്ട്, 73 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 24-ാം മിനിറ്റില്‍ ബോര്‍ഹ ഹെരേര, 30-ാം മിനിറ്റില്‍ ഒഡെയ് ഒനയിന്ത്യ, 77-ാം മിനിറ്റില്‍ ജോയല്‍ കിയാനിസെ എന്നിവരും ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തു. 80-ാം മിനിറ്റില്‍ പിറന്ന നോര്‍ത്ത്ഈസ്റ്റ് താരം ഗൗരവ് ബോറയുടെ സെല്‍ഫ് ഗോളോടെ ഹൈദരാബാദ് ഗോള്‍പട്ടിക തികച്ചു.

36-ാം മിനിറ്റില്‍ ആരോണ്‍ ഇവാന്‍സാണ് നോര്‍ത്ത്ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ജയത്തോടെ ഒന്നാം സ്ഥാനത്തെത്തിയ ഹൈദരാബാദിന് 12 കളികളില്‍ നിന്ന് 28 പോയന്റുണ്ട്. 12 കളികളില്‍ നിന്ന് ഒരു ജയം മാത്രമുള്ള നോര്‍ത്ത്ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുന്നു.

Content Highlights: ISL 2022–23 Hyderabad FC Register Massive Win Over NorthEast United