ചെന്നൈയിന്‍ എഫ്‌സിയെ ഗോള്‍മഴയില്‍ മുക്കി മുംബൈ സിറ്റി

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ് സി. രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി, ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്തത്. രണ്ടുഗോളുകള്‍ക്ക് പിറകിലായതിന് ശേഷമാണ് ചെന്നൈയിന്‍ എഫ് സിയുടെ വലനിറച്ചുകൊണ്ട് മുംബൈ തിരിച്ചുവന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും സമനിലയുമായി 12 പോയന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ചെന്നൈയിന്‍ എഫ്‌സിയായിരുന്നു. 19-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ സ്ലിസ്‌കോവിക്കിലൂടെയാണ് ചെന്നൈയിന്‍ എഫ് സി മുന്നിലെത്തിയത്. പിന്നാലെ 32-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും വലകുലുക്കി. അബ്ദനാസ്സര്‍ എല്‍ ഖയാട്ടി യാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ മുംബൈ സിറ്റിയുടെ ഉഗ്രന്‍ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. 33-ാം മിനിറ്റില്‍ ഓര്‍ഗെ പെരേര ഡയസിലൂടെയാണ് മുംബൈ ആദ്യ ഗോളടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗ്രെഗ് സ്റ്റിവാര്‍ട്ടിലൂടെ സമനില ഗോളും നേടി.
രണ്ടാം പകുതിയിലും മുംബൈ ഗോളടി തുടര്‍ന്നു. 49-ാം മിനിറ്റില്‍ വിനീത് റായിലൂടെയാണ് മുംബൈ ലീഡെടുത്തത്. തിരിച്ചടിക്കാനുളള ചെന്നൈയിന്‍ എഫ് സിയുടെ ശ്രമങ്ങള്‍ക്കിടെ മുംബൈ വീണ്ടും ലീഡുയര്‍ത്തി. വിഗ്നേഷ് ദക്ഷിണാമൂര്‍ത്തിയാണ് ഇത്തവണ ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ അല്‍ബര്‍ട്ടോ നൊഗ്വേരയും 90-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങും ഗോള്‍ പട്ടികയില്‍ ഇടം നേടിയതോടെ മുംബൈ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.
ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും സമനിലയുമായി 12 പോയന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയന്റുളള ഹൈദരാബാദ് എഫ് സിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഇരു ടീമുകളും ലീഗില്‍ തോല്‍വിയറിഞ്ഞിട്ടില്ല.
Content Highlights: Chennaiyin FC vs Mumbai City FC : CFC 2-6 MCFC