ഇഞ്ചുറി ടൈമില്‍ ഗോള്‍; ജയത്തോടെ സീസണിന് വിരാമമിട്ട് ചെന്നൈയിന്

ചെന്നൈ: നാടകീയത നിറഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈം ഗോൾ ജയത്തോടെ ചെന്നൈയിൻ എഫ്.സി. ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ സീസണിന് വിരാമമിട്ടു. ലീഗ് റൗണ്ടിലെ അവസാനമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-3-ന് തോൽപ്പിച്ചു. 90+4-ാം മിനിറ്റിൽ സജൽ ബാഗ് നേടിയ ഗോളാണ് ചെന്നൈയിന് ജയം സമ്മാനിച്ചത്.
റഹീം അലി (മൂന്ന്), ക്വാമെ കരികാരി (56), അനിരുദ്ധ് ഥാപ്പ (62) എന്നിവരും വിജയികൾക്കായി ഗോൾനേടി. നോർത്ത് ഈസ്റ്റിനായി വിൽമർ ജോർഡാൻ ഇരട്ടഗോൾ (51, 80) നേടി. പാർഥിബ് സുന്ദർ ഗോഗോയും (74) സ്കോർ ചെയ്തു. 27 പോയന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്. അഞ്ചുപോയന്റുള്ള നോർത്ത് ഈസ്റ്റ് അവസാനസ്ഥാനത്താണ്.
Content Highlights: Chennaiyin FC snatch last-minute win against NorthEast United FC in a seven goal epic