ഫൈനലില്‍ മഞ്ഞ ജഴ്‌സിയില്ലാതെ മഞ്ഞപ്പട; എന്നാലും ഫറ്റോര്‍ഡ മഞ്ഞക്കടലാകും

Photo: twitter/isl
Photo: twitter/isl

പനാജി:  ഐഎസ്എല്ലില്‍ ഇത്തവണ ഫൈനലില്‍ മഞ്ഞപ്പടകള്‍ തമ്മിലുള്ള പോരാട്ടമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൈദരാബാദ് എഫ്‌സിയുടേയും ഹോം ജഴ്‌സികള്‍ മഞ്ഞയാണ്. എന്നാല്‍ ഫൈനലില്‍ ഒരും ടീം മാത്രമാകും മഞ്ഞ ജഴ്‌സി ധരിക്കുക. അത് മഞ്ഞപ്പട എന്നു വിളിപ്പേരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആയിരിക്കില്ല എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഹൈദരാബാദ് എഫ്‌സിയാകും ഹോം ജഴ്‌സിയില്‍ കളിക്കാനിറങ്ങുക. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതാണ് ഹൈദരാബാദിന് തുണയായത്. ഇതോടെ ഫറ്റോര്‍ഡയിലെ ഗാലറിയില്‍ മഞ്ഞക്കടലിരമ്പുമ്പോള്‍ ഗ്രൗണ്ടില്‍ കറുപ്പില്‍ നീല വരകളുള്ള എവേ ജഴ്‌സിലാകും ബ്ലാസ്റ്റേഴ്‌സ്. 

ഐഎസ്എല്ലിന്റെ തുടക്കംമുതല്‍ മഞ്ഞ ജഴ്‌സി ബ്ലാസ്റ്റേഴ്‌സിന്റെ കുത്തകയാണ്. മഞ്ഞപ്പട എന്ന പേരില്‍ ലീഗില്‍ ഹിറ്റായതും കേരളാ ടീമാണ്. എന്നാല്‍ 2019-ല്‍ ഹൈദരാബാദ് എഫ്‌സി രൂപികരിച്ചപ്പോള്‍ അവരും മഞ്ഞ ജഴ്‌സി സ്വീകരിക്കുകയായിരുന്നു.
 

Content Highlights: kerala blasters fc vs hyderabad fc isl 2021 22 final