പരിക്ക്; ഗുജറാത്ത് താരം ഗ്ലെന്‍ ഫിലിപ്സ് പുറത്ത്, മടങ്ങുന്നത് ഒറ്റ മത്സരം പോലും കളിക്കാതെ

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടറും ഗുജറാത്ത് ടൈറ്റന്‍സ് താരവുമായ ഗ്ലെന്‍ ഫിലിപ്സ് ഐപിഎല്ലില്‍നിന്ന് പുറത്ത്. അടിവയറ്റിലെ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്കേറ്റതിന് പിന്നാലെ ഗ്ലെന്‍ ഫിലിപ്സ് ന്യൂസിലന്‍ഡിലേക്ക് മടങ്ങിയതായി ഗുജറാത്ത് അറിയിച്ചു.
ഏപ്രില്‍ ആറിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പകരക്കാരനായി ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. പന്തെറിഞ്ഞുകൊടുത്തതിന് പിന്നാലെ പരിക്കേറ്റ താരം ഉടന്‍ തന്നെ മൈതാനം വിട്ടിരുന്നു. ഈ ഐപിഎല്‍ സീസണില്‍ ഗുജറാത്തിനായി ആദ്യ പതിനൊന്നില്‍ താരത്തിന് ഇടംപിടിക്കാനായിരുന്നില്ല. ഒറ്റ മത്സരം പോലും കളിക്കാതെയാണ് താരത്തിന്റെ മടക്കം.
നേരത്തേ പേസര്‍ കാഗിസോ റബാദ വ്യക്തിപരമായ കാരണങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഫിലിപ്സ് കൂടി മടങ്ങുന്നത് ഗുജറാത്തിനെ സംബന്ധിച്ച് തിരിച്ചടിയാണ്. നിലവില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയന്റോടെ ഗുജറാത്ത് പട്ടികയില്‍ ഒന്നാമതാണ്.
Content Highlights: injured Glenn Phillips ruled out of ipl 2025