പത്രവാർത്തയിൽ ഉരുത്തിരിഞ്ഞ സിനിമ; ഐഫോണിൽ 'കാമദേവൻ നക്ഷത്രം കണ്ടു'

#ബബിത മണ്ണിങ്ങപ്പള്ളിയാളി
വി. ശരത് കുമാര്‍, വൈശാഖ്, ശ്രീജിത്ത് രമണന്‍, ആദിത്യ ബേബി, ഗായത്രി ബാബു, അതുല്‍ സിങ്, ന്യൂട്ടണ്‍ തമിഴരസന്‍
വി. ശരത് കുമാര്‍, വൈശാഖ്, ശ്രീജിത്ത് രമണന്‍, ആദിത്യ ബേബി, ഗായത്രി ബാബു, അതുല്‍ സിങ്, ന്യൂട്ടണ്‍ തമിഴരസന്‍

ന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളം ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമയാണ് 'കാമദേവൻ നക്ഷത്രം കണ്ടു '. മൂന്നു ദിവസങ്ങളിലായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് പ്രത്യേകതകൾ ഏറെയുണ്ട്. രണ്ട് ലക്ഷം രൂപയാണ് സിനിമയുടെ ചെലവ്. സിനിമയെ സ്വപ്നം കാണുന്ന കുറച്ചു കൂട്ടുകാരുടെ പ്രയത്നം കൂടിയാണ് 'കാമദേവൻ നക്ഷത്രം കണ്ടു '. 

ഒരു പത്രവാർത്തയിൽ നിന്നാണ് സിനിമയുടെ ആശയം ഉരുത്തിരിഞ്ഞതെന്ന് സംവിധായിക ആദിത്യ ബേബി പറയുന്നു. ഹൈപ്പർ സെക്ഷ്വലായ രണ്ട് യുവാക്കളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരികയും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം.

കഴിഞ്ഞവർഷം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച നീലമുടി എന്ന സിനിമയുടെ പ്രവർത്തകരും അഭിനേതാക്കളും ഒക്കെ തന്നെയാണ് ഈ സിനിമയിലും പ്രവർത്തിച്ചിട്ടുള്ളത്. പൂർണ്ണമായും ഐഫോണിലാണ് സിനിമ ചിത്രീകരിച്ചത്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അതിന് കാരണമെന്ന് സംവിധായിക പറയുന്നു. മാത്രമല്ല ധാരാളം സമയം ലാഭിക്കാനും സാധിച്ചു. 28 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

സിനിമ എന്നത് സ്വപ്നം മാത്രമായി മനസ്സിൽകൊണ്ടു നടക്കുന്നവർക്ക് അത് യാഥാർത്ഥ്യമാക്കാൻ ഒരു പ്രചോദനം തന്നെയാണ് ഈ സിനിമയും അണിയറ പ്രവർത്തകരും. പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥിനിയാണ് സംവിധായികയായ ആദിത്യാ ബേബി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയാണ് തിരക്കഥാകൃത്തായ ശരത് കുമാർ. സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് വട്ടേനാട് സ്കൂളിനെ പ്രതിനിധീകരിച്ച്  ഒരു നാടകം കൂടി ഒരുക്കുന്നുണ്ട് ഈ കൂട്ടുകാർ.

Content Highlights: Kamadevan Nakshatram Kandu movie review iffk 2024