നല്ല ചിത്രങ്ങൾ കാണാനാവുന്നില്ല; രഞ്ജിത്തിനോട് അപേക്ഷയുമായി മുതിർന്ന പൗരൻമാർ

#സ്വന്തം ലേഖകൻ
രത്നാകരൻ, ചലച്ചിത്രമേളയ്ക്കെത്തിയ മുതിർന്ന പൗരന്മാർ വരിനിൽക്കുന്നു | ഫോട്ടോ: മാതൃഭൂമി ഡോട്ട് കോം
രത്നാകരൻ, ചലച്ചിത്രമേളയ്ക്കെത്തിയ മുതിർന്ന പൗരന്മാർ വരിനിൽക്കുന്നു | ഫോട്ടോ: മാതൃഭൂമി ഡോട്ട് കോം

തിരുവനന്തപുരം: 28-മത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങൾ കാണാൻ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതിയുമായി മുതിർന്ന പൗരന്മാർ. റിസർവേഷൻ ദ്രുതഗതിയിൽ തീരുന്നതും മണിക്കൂറുകൾ നിൽക്കേണ്ടി വരുന്ന നീണ്ട ക്യൂവും പ്രയാസം ഉണ്ടാക്കുന്നു എന്നാണ് ഇവർ പറയുന്നത്.

'രാവിലെ എട്ടിന് റിസർവേഷൻ ആരംഭിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ ഫില്ലാവും. ഞങ്ങൾക്ക് അത്ര വേഗത്തിൽ റിസർവ് ചെയ്യാനാവുന്നില്ല. റിസർവേഷൻ ഇല്ലെങ്കിൽ മണിക്കൂറുകൾ നീണ്ട ക്യൂ നിൽക്കണം. അതും ഈ പ്രായത്തിൽ. ഞങ്ങൾക്ക് നല്ല ചിത്രങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഒരു പരിഹാരം കാണണമെന്നാണ് ഞങ്ങളുടെ അപേക്ഷ’ -വർഷങ്ങളായി മേളയ്ക്ക് വരുന്ന രത്നാകരൻ പറയുന്നു.

മേളയിലെ ആദ്യ മൂന്ന് ദിവസവും റിസർവേഷൻ തുടങ്ങി ഒരു മിനിറ്റ് തികയും മുൻപേ ഒട്ടുമിക്ക ചിത്രങ്ങളും റിസർവേഷൻ പൂർത്തിയായി. ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്.

Content Highlights: iffk 2023, senior citizens request to ranjith, 28th iffk