26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരത്തിളക്കത്തില്‍ മാതൃഭൂമി
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരത്തിളക്കത്തില്‍ മാതൃഭൂമി.ഓണ്‍ലൈന്‍ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരമാണ് മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് മാതൃഭൂമി ഡോട്ട് കോം ഈ പുരസ്‌കാരം നേടുന്നത്. മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഗിരീഷ് കുമാര്‍ സ്വന്തമാക്കി.
മികച്ച സിനിമകളുടെ പ്രദര്‍ശനംകൊണ്ടും സംഘാടനംകൊണ്ടും സിനിമാ ആസ്വാദകരുടെ സഹകരണംകൊണ്ടും എല്ലാം തികഞ്ഞ മേളയായിരുന്നു 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെന്ന് മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് നടന്നുവരുന്ന ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള വലിയ വിജയമായിരുന്നുവെന്നും അതില്‍ ചലച്ചിത്ര അക്കാദമി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി പറഞ്ഞു.
Content Highlights: IFFK 2022 closing ceremony live