IFFI 2024 വോയ്സ് ബോക്സിലെ ഏക മലയാളി ശബ്ദമായി ജിൻസിൽ
ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ നെറ്റ്ഫ്ലിക്സുമായി ചേർന്ന് സംഘടിപ്പിച്ച വോയ്‌സ് ബോക്സ് പരിപാടിയിൽ മലയാളഭാഷയെ പ്രതിനിധീകരിച്ച് പി.കെ. ജിൻസിലിനെ തിരഞ്ഞെടുത്തു. അന്താരാഷ്‍ട്ര ചലച്ചിത്ര മേളയുടെ വേദിയിൽവെച്ച് പുരസ്‌കാരം സ്വീകരിച്ചവരിലെ ഏക മലയാളിയാണ് ജിൻസിൽ.
ഇന്ത്യയിൽ നിന്ന് ആകെ എട്ട് വോയ്‌സ് ആർട്ടിസ്റ്റുകളെയാണ് വിവിധ ഭാഷകളിൽ നിന്നായി വോയ്‌സ് ബോക്സ് പരിപാടിയിലൂടെ തിരഞ്ഞെടുത്തത്. 210 മത്സരാർഥികളിൽ നിന്ന് വിവിധ തലങ്ങളിൽ നടന്ന ഓഡിഷനുകളും ടെസ്റ്റുകളും വഴിയാണ് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നിങ്ങനെ എട്ട് ഭാഷകളിലെ മികച്ച ശബ്ദ കലാകാരന്മാരെ തിരഞ്ഞെടുത്തത്.
Inshort- P.K. Jinsil was selected to represent the Malayalam language at the "Voice Box" event organized by the National Film Development Corporation in collaboration with Netflix. He is the only Malayalam representative among the awardees who received the honor at the International Film Festival.