IFFI 2023: എൻഡ്‌ലെസ് ബോർഡേഴ്‌സിന് സുവർണമയൂരം

പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി അബ്ബാസ് അമിനി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം എൻഡ്ലെസ്സ് ബോർഡഴ്സ്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയിൽ മൈക്കിൾ ഡഗ്ലസിനു സമ്മാനിച്ചു.
എൻഡ്ലെസ്സ് ബോർഡഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പൗറിയ രഹിമി സാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ഓഫ് ഫൂൾസിലെ പ്രകടനത്തിന് മേലാനി തിയറി മികച്ച നടിയായി.
ബ്ലാഗാസ് ലെസ്സൺസിലൂടെ സ്റ്റീഫൻ കോമാൻഡെറവ് മികച്ച സംവിധായകനായി. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താരക്ക് ആണ് പ്രത്യേക ജൂറി പരാമർശം. റെഗർ ആസാദ് കായ ആണ് മികച്ച നവാഗത സംവിധായകൻ . ചിത്രം വെൻ ദി സീഡ്‌ലിങ്ങ്സ് ഗ്രോ. മികച്ച വെബ് സീരീസായി പഞ്ചായത്ത് സീസൺ 2 തിരഞ്ഞെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം ശ്യാമപ്രദാസ് മുഖര്‍ജി ഓഡിറ്റോയത്തില്‍ വൈകീട്ട് നാല് മണിമുതല്‍ തുടങ്ങിയ സമാപന ചടങ്ങുകളിൽ കേന്ദ്ര വാര്‍ത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആയുഷ്മാൻ ഖുറാന, ഗായകൻ ഹരിഹരൻ എന്നിവർ പങ്കെടുത്തു.
അമേരിക്കന്‍ ചിത്രം 'ദ ഫെതര്‍ വെയ്റ്റ് ആയിരുന്നു മേളയുടെ സമാപന ചിത്രം. റോബര്‍ട്ട് കൊളോഡ്‌നിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
Content Highlights: iffi 2023, endless borders movie got golden peacock award, 54th iffi updates