ട്വന്റി20 ലോകകപ്പ്; ഒമാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് സിംബാബ്‌വെ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
ഒമാന്‍ സിംബാബ്‌വെ മത്സരത്തില്‍നിന്ന് |ഫോട്ടോ:AFP
ഒമാന്‍ സിംബാബ്‌വെ മത്സരത്തില്‍നിന്ന് |ഫോട്ടോ:AFP

കൊളംബോ: ഒമാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ട്വന്റി20 ലോകകപ്പിന്റെ തുടക്കം ഗംഭീരമാക്കി സിംബാബ്‌വെ. ആദ്യം ബാറ്റ് ചെയത് ഒമാൻ 103 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 13.3 ഓവറിൽ ലക്ഷ്യം മറികടന്നു.

ബ്രയാൻ ബെന്നറ്റ് 48 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ പരിക്കേറ്റ് ക്രീസ് വിടുംമുമ്പ് ബ്രണ്ടൻ ടെയ്ലർ 31 റൺസ് നേടി സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ചു. 21 റൺസെടുത്ത മരുമാനിയുടെയും റൺസ് കണ്ടെത്തനാകാതെ ഡിയോൻ മിയേർസിന്റെയും വിക്കറ്റുകളാണ് സിംബാബ്‌വെയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടിയ സിംബാബ്വെ ഒമാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബ്ലെസ്സിംഗ് മുസരബാനിയും റിച്ചാർഡ് എൻഗാരവയും ഒമാനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കി. നാലോവറിൽ 16/4 എന്ന നിലയിൽ ഒമാൻ തകർന്നു. ദയനീയമായ തുടക്കത്തിന് ശേഷം കൂട്ടുകെട്ടുകൾക്കായി ഒമാൻബാറ്റർമാർ ശ്രമങ്ങൾ നടത്തി. വിനായക് ശുക്ലയും മെഹ്‌മൂദും ഒമാനെ മാന്യമായ ഒരു ടോട്ടലിലേക്ക് എത്തിക്കാൻ ശ്രമിച്ചു.എന്നാൽ റിച്ചാർഡ് എൻഗാരവ തിരികെ വന്ന് വിനായക് ശുക്ലയെ പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് അധികം നീണ്ടുനിന്നില്ല. ഒമാന്റെ പതനം വേഗത്തിലാക്കുന്നതിനായി അതേ ഓവറിൽ തന്നെ അദ്ദേഹം മറ്റൊരു വിക്കറ്റും നേടി. അവസാന ഓവറിൽ 103 റൺസിന് അവർ പുറത്തായി.

Content Highlights: Zimbabwe Dominates Oman in T20 World Cup Opener with Commanding 8-Wicket Victory