ഫൈനലിനു മുമ്പ് ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത; 5 വിക്കറ്റ് വീഴ്ത്തിയ കിവീസ് പേസര്‍ കളിച്ചേക്കില്ല

ദുബായ്: ഞായറാഴ്ച ഇന്ത്യയ്ക്കെതിരേ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് തയ്യാറെടുക്കുന്ന ന്യൂസീലന്‍ഡ് ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലിനിടെ പരിക്കേറ്റ പേസര്‍ മാറ്റ് ഹെന് റി ഫൈനലില്‍ കളിക്കുന്ന കാര്യം സംശയത്തിൽ. സെമിക്കിടെ തോളിടിച്ചുവീണാണ് ഹെന് റിക്ക് പരിക്കേറ്റത്. 10 വിക്കറ്റുകളുമായി ഇതുവരെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഹെന്റി.
അതേസമയം, ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ് ഈ വാര്‍ത്ത. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടേതുള്‍പ്പെടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഹെന്റി. സെമിയില്‍ ഹെന് റിക് ക്ലാസനെ പുറത്താക്കാനുള്ള ക്യാച്ചിനിടെയാണ് ഹെന് റിക്ക് പരിക്കേല്‍ക്കുന്നത്. തോളിടിച്ചുവീണ താരം പിന്നാലെ മൈതാനം വിട്ടിരുന്നു. പിന്നീട് തിരിച്ചെത്തിയ താരം ഫീല്‍ഡ് ചെയ്യുകയും ചെയ്തു.
എന്നാല്‍, പിന്നീട് വേദന അനുഭവപ്പെട്ടതോടെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഇപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കിവീസ് ചോക്ക് ഗാരി സ്റ്റെഡ് വ്യക്തമാക്കി. അദ്ദേഹത്തെ പരമാവധി ഫൈനലില്‍ കളിപ്പിക്കാന്‍ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെന്റിക്ക് കളിക്കാനായില്ലെങ്കില്‍ ജേക്കബ് ഡഫിയോ നഥാന്‍ സ്മിത്തോ ടീമിലെത്തും.
Content Highlights: Key New Zealand pacer Matt Henry`s injury casts doubt on his participation in the Champions Trophy