'നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്', ചിരിപ്പിക്കാൻ സുരാജും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'ഗർർർ'

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

സൂപ്പർഹിറ്റ്‌ ചിത്രം 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗർർർ...'-ന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം സിനിഹോളിക്സ് ആണ്. 

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിൻ്റെ റോളിലാണ് ചാക്കോച്ചനെ ടീസറിൽ കാണുവാൻ സാധിക്കുന്നത്. സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എന്നതും 'ഗർർർ...'-ന്റെ പ്രത്യേകതയാണ്.

അലൻസിയർ, മഞ്ജു പിള്ള തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ജൂൺ 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പുറത്തിറങ്ങും. 
 

Content Highlights: kunjacko boban suraj grrr malayalam movie trailer released