ചിരിപ്പിക്കാൻ സുരാജും ചാക്കോച്ചനും 'ദർശൻ' സിംഹവും; 'ഗർർർ' റിലീസ് ഡേറ്റ് പുറത്ത്

സൂപ്പർഹിറ്റ് ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗർർർ...'-ന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ജൂൺ 14-നാണ് ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പുറത്തിറങ്ങുക. 'ഗർർർ-ന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്.
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം 'ദർശൻ' എന്നു പേരുള്ള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. 'എസ്ര'യ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിലും ഗർർർ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ദർശനും ചാക്കോച്ചനും സുരാജും ചേർന്ന് ചിരിയുടെ ഒരു പെരുമഴ തന്നെ പെയ്യിക്കുന്ന ചിത്രമായിരിക്കും ഗർർർ... എന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഒരു മില്യണിലധികം വ്യൂകളാണ് ടീസറിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.
സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എന്നതും 'ഗർർർ...'-ന്റെ പ്രത്യേകതയാണ്.
ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: grrr malayalam movie release date announced