50% സ്ത്രീ പ്രാതിനിധ്യം നല്‍കുമോയെന്ന് ചോദ്യം; പാര്‍ട്ടിയെ തകര്‍ക്കാനോ നന്നാക്കാനോ എന്ന് കോടിയേരി

കൊച്ചി: പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, 'പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെ'ന്ന് മാധ്യമങ്ങളോട് കോടിയേരിയുടെ മറുചോദ്യം.
കമ്മറ്റിയെ തകര്‍ക്കാനാണോ, അതോ പ്രയോഗികമായ നിര്‍ദേശം വെക്കാനാണോ ഈ ചോദ്യമെന്ന് കോടിയേരി ചോദിച്ചു. ഇത് പ്രായോഗികമായ നിര്‍ദേശമല്ലെന്നും കോടിയേരി വിശദീകരിച്ചു.
സ്ത്രീപുരുഷ സമത്വം വേണമെന്നും പുരുഷമേധാവിത്വം ഇല്ലാതാക്കണമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ഈ മറുപടി പറഞ്ഞത്.
നേരത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ആര്‍. ബിന്ദു ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയില്‍ സ്ത്രീവിരുദ്ധ മനോഭാവം നിലനില്‍ക്കുന്നതായി ആരോപിച്ചിരുന്നു. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിരുന്നു.
Content Highlights: Kodiyeri Balakrishnan CPM state conference CPM